ചിദംബരം 14 ദിവസം തിഹാർ ജയിലിൽ; പ്രത്യേക സെൽ റെഡി
text_fieldsന്യൂഡൽഹി: മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ര ണ്ടാഴ്ച തിഹാർ ജയിൽ. 15 ദിവസത്തെ സി.ബി.െഎ കസ്റ്റഡി കാലാവധി അവസാനിച്ച മുറക്ക് ചിദം ബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ സെപ്റ്റംബർ 19 വരെ റിമാൻഡ് ചെയ്യാൻ പ്രത്യേക സി.ബി.െഎ കോടതി ഉത്തരവിട്ടു.
പൊതുജീവിതത്തിൽ ചിദംബരത്തിനും, പ്രധാന പ്രതിപക്ഷമായ കോ ൺഗ്രസിനും വൻതിരിച്ചടിയാണിത്. ധനമന്ത്രിയായിരിക്കേ െഎ.എൻ.എക്സ് മീഡിയ കമ്പനിക ്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ മകൻ കാർത്തി ചിദംബരത്തിെൻറ പ്രേരണക്കു വിധേയനായി വഴിവിട്ട ഇളവുകൾ നൽകിയെന്ന കേസിെൻറ ചോദ്യം ചെയ്യലിനൊടുവിലാണ് മുൻആഭ്യന്തര മന ്ത്രി കൂടിയായ ചിദംബരം തിഹാർ ജയിലി ൽ എത്തിയത്. വഴിവിട്ട വിദേശ നിക്ഷേപം അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അന്വേഷണവും ചിദംബരം നേരിടുന്നുണ്ട്.
ഇൗ കേസിൽ എൻഫോഴ്സ്മെൻറിന് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് തിഹാർ ജയിൽവാസം ഒഴിവാക്കാൻ അവസാനനിമിഷം വരെയും ചിദംബരത്തിെൻറ അഭിഭാഷകർ ശ്രമിച്ചെങ്കിലും നടന്നില്ല.
ചിദംബരത്തിെൻറ ഇതുസംബന്ധിച്ച അപേക്ഷയിൽ അഭിപ്രായം തേടി എൻഫോഴ്സ്മെൻറിന് നോട്ടീസ് അയക്കുകയാണ് പ്രത്യേക കോടതി ജഡ്ജി അജയ്കുമാർ കുഹാർ ചെയ്തത്. െഎ.എൻ.എക്സ് മീഡിയ കേസിൽ ആഗസ്റ്റ് 21ന് രാത്രിയാണ് ചിദംബരത്തെ വസതിയിലെത്തി സി.ബി.െഎ അറസ്റ്റു ചെയ്തത്. തുടർന്ന് അഞ്ചുതവണയായി അദ്ദേഹത്തിെൻറ സി.ബി.െഎ കസ്റ്റഡി 15 ദിവസം വരെ നീട്ടി. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ അയക്കണമെന്ന് സി.ബി.െഎ കഴിഞ്ഞദിവസങ്ങളിലും വാദിച്ചുവരുകയായിരുന്നു.
15 ദിവസത്തെ കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് ആദ്യം സുപ്രീംകോടതിയിലും പിന്നീട് സി.ബി.െഎ പ്രത്യേക കോടതിയിലും ചിദംബരത്തെ വ്യാഴാഴ്ച ഹാജരാക്കിയിരുന്നു. അതിനിടെ എൻഫോഴ്സ്മെൻറിെൻറ അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കീഴടങ്ങാമെന്ന പ്രതിയുടെ നിലപാടിന്മേൽ കോടതി നോട്ടീസ് അയക്കുകകൂടി ചെയ്തതോടെ ജയിൽവാസമല്ലാതെ ചിദംബരത്തിനു മുന്നിൽ വഴിയില്ലെന്നു വന്നു.
പ്രത്യേക സെൽ; കിടക്ക നൽകാൻ നിർദേശം
14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ എത്തിയ പി. ചിദംബരത്തിന് പ്രത്യേക സെൽ. സി.ബി.െഎ പ്രത്യേക കോടതിയുടെ നിർദേശപ്രകാരമാണിത്. അദ്ദേഹത്തിന് കിടക്ക നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. വെസ്റ്റേൺ ടോയ്ലറ്റ് അനുവദിക്കണമെന്ന ചിദംബരത്തിെൻറ അപേക്ഷയും കോടതി അംഗീകരിച്ചു.
മുൻആഭ്യന്തര മന്ത്രി തടവുപുള്ളിയായി മാറുന്ന അസാധാരണ നടപടികൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. സെഡ്-വിഭാഗത്തിലുള്ള പ്രത്യേക സുരക്ഷ ലഭിക്കുന്ന മുതിർന്ന നേതാവാണ് 74 കാരനായ ചിദംബരം. ആഗസ്റ്റ് 21ന് അറസ്റ്റിലായ ശേഷം കഴിഞ്ഞ 15 ദിവസമായി സി.ബി.െഎ കസ്റ്റഡിയിൽ സി.ബി.െഎ ആസ്ഥാനത്തെ െഗസ്റ്റ് റൂമിലായിരുന്നു ചിദംബരം.
ധനമന്ത്രിയായിരിക്കേ, വിദേശ നിക്ഷേപം അനുവദിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 450ഒാളം ചോദ്യങ്ങൾ സി.ബി.െഎ ചിദംബരത്തോടു ചോദിച്ചുവെന്നാണ് അന്വേഷണ ഏജൻസി വൃത്തങ്ങൾ നൽകുന്ന സൂചന. 90 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ. ചിദംബരത്തിെൻറ തിഹാർ ജയിൽവാസം തീരുന്നതിെൻറ തൊട്ടടുത്ത ദിവസമായ സെപറ്റംബർ 20ന് കുറ്റപത്രം സമർപ്പിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.