പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ പിന്തുണച്ച് പി. ചിദംബരം
text_fieldsന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. നിയമം 2023ൽ നടപ്പാക്കിയാൽ മതിയെന്നും ആദ്യം ഇതേക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവാഹപ്രായം 21 ആയിരിക്കണമെന്നാണ് എന്‍റെ അഭിപ്രായം. എന്നാൽ, നിയമം 2023ലോ അതിന് ശേഷമോ പ്രാബല്യത്തിൽ വന്നാൽ മതി. ആൺകുട്ടിയോ പെൺകുട്ടിയോ 21 വയസ്സ് തികഞ്ഞതിന് ശേഷം മാത്രം വിവാഹം കഴിക്കുന്നതിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനായി 2022ൽ നടത്തണം -അദ്ദേഹം ട്വീറ്റുകളിൽ വ്യക്തമാക്കി.
വിവാഹ പ്രായം ഉയർത്തുന്നതിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടയിലാണ് പി. ചിദംബരത്തിന്‍റെ അഭിപ്രായം വന്നിരിക്കുന്നത്. വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്ര സർക്കാറിന് ഗൂഢലക്ഷ്യമുണ്ടെന്നാണ് കഴിഞ്ഞ ദിവസം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നത്. വിഷയത്തിൽ പാർട്ടി ആലോചിച്ച് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.