മുറ്റത്ത് ഉലാത്തി, കഞ്ഞികുടിച്ച് ചിദംബരത്തിെൻറ തിഹാർ പ്രഭാതം
text_fieldsന്യൂഡൽഹി: രാവിലെ ആറുമണിയോടെ ഉണർന്ന് ജയിൽ മുറ്റത്ത് ചെറിയ നടത്തം, അതുകഴിഞ്ഞ് ചായ, പാൽ, തുടർന്ന് കുറച്ച് കഞ്ഞി. മുൻ ധനമന്ത്രി പി. ചിദംബരത്തിെൻറ തിഹാർ ജയിലിലെ ആദ്യ പ്രഭാതം ഇങ്ങനെയായിരുന്നുവെന്ന് ജയിൽവൃത്തങ്ങൾ പറഞ്ഞു.
രാവിലെ തന്നെ മതഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം കണ്ണോടിച്ചു. പത്രങ്ങളും അദ്ദേഹത്തിന് നൽകി. ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിെൻറ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയാണ് വെള്ളിയാഴ്ച തുടങ്ങിയത്. സാമ്പത്തിക കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരെ പാർപ്പിക്കുന്ന ജയിൽ നമ്പർ ഏഴിലാണ് ചിദംബരവും ഉള്ളത്.
വ്യാഴാഴ്ച വൈകീട്ട് ജയിലിൽ എത്തിച്ച ചിദംബരം രാത്രി തീരെ ഉറങ്ങിയിട്ടില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. ജയിൽ വായനശാല അദ്ദേഹത്തിന് ഉപയോഗിക്കാം. നിശ്ചിത സമയം ടെലിവിഷൻ കാണാനും അനുമതി നൽകിയിട്ടുണ്ട്. ഇതേ കേസിൽ കഴിഞ്ഞ വർഷം ചിദംബരത്തിെൻറ മകൻ കാർത്തിയും ഇതേ സെല്ലിൽ 12 ദിവസം തടവിൽ കഴിഞ്ഞിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.