മനീഷ് സിസോദിയ നയിക്കുന്ന പദയാത്ര ഇന്ന് ഡൽഹിയിൽ
text_fieldsന്യൂഡല്‍ഹി: തലസ്ഥാനത്ത് ഇന്ന് വൈകീട്ട് പദയാത്ര ഒരുക്കി ആംആദ്മി പാർട്ടി. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലാണ് പദയാത്ര നടക്കുക. ഗ്രേറ്റര്‍ കൈലാഷ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കല്‍കജിയിലെ ഡി.ഡി.എ ഫ്‌ളാറ്റില്‍ നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് പദയാത്ര ആരംഭിക്കുക.
മദ്യനയ അഴിമതിക്കേസിന് പിന്നാലെ ഉണ്ടായ തിരിച്ചടി മറികടക്കുകയും 2025 ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും പാർട്ടിയുടെ പ്രതിച്ഛായ ഉയർത്തികൊണ്ടുവരികയുമാണ് പദയാത്രയുടെ പ്രധാന ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആംആദ്മി പാർട്ടി മറ്റു നിരവധി പരിപാടികകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 14നായിരുന്നു ആദ്യം പദയാത്ര തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നം ചുണ്ടാകാട്ടി പദയാത്ര മാറ്റുകയായിരുന്നു. ഇന്ന് ആരംഭിക്കുന്ന പദയാത്ര കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കും. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ 17 മാസത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞ സിസോദിയ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജന്മദിനം കൂടിയാണ് ഇന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.