പത്മ ബഹുമതികൾ പ്രഖ്യാപിച്ചു; സാക്കിർ ഹുസൈനും മുലായമിനും പത്മവിഭൂഷൺ
text_fieldsന്യൂഡൽഹി: പത്മ ബഹുമതികൾ പ്രഖ്യാപിച്ചു. ഒ.ആർ.എസ് ലായനി കണ്ടുപിടിച്ച ദിലിപ് മഹലനാബിസ്, മുൻ യു.പി മുഖ്യമന്ത്രി മുലായംസിങ് യാദവ്, വാസ്തുശിൽപി ബാൽകൃഷ്ണ ദോഷി, തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, ശ്രീനിവാസ വരധൻ (ശാസ്ത്രം, എൻജിനീയറിങ്) എന്നിവർക്ക് ഉന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ. ദിലിപ് മഹലനോബിസ്, മുലായംസിങ് യാദവ്, ബാൽകൃഷ്ണ ദോഷി എന്നിവർക്ക് മരണാനന്തര ബഹുമതിയാണ്. ഒമ്പതുപേർക്ക് പത്മഭൂഷൺ ലഭിച്ചു.
എസ്.എൽ. ഭൈരപ്പ (വിദ്യാഭ്യാസം), കുമാര മംഗലം ബിർള (വ്യവസായം), ദീപക് ധർ (ശാസ്ത്രം, എൻജിനീയറിങ്), ഗായിക വാണിജയറാം, സ്വാമി ചിന്ന ജീയാർ, സുമൻ കല്യാൺപൂർ (കല), കപിൽ കപൂർ (വിദ്യാഭ്യാസം), സുധ മൂർത്തി (സാമൂഹിക പ്രവർത്തക), കമലേഷ് ഡി. പട്ടേൽ (ആത്മീയത) എന്നിവർക്കാണ് പത്മഭൂഷൺ.
നാല് മലയാളികൾ ഉൾപ്പെടെ 91 പേർക്ക് പത്മശ്രീ ലഭിച്ചു. ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം സി.ഐ. ഐസക്, കളരി ഗുരുവും ഗ്രന്ഥകാരനുമായ ഡോ. എസ്.ആർ.ഡി. പ്രസാദ്, നെൽവിത്ത് സംരക്ഷകനും ആദിവാസി കർഷകനുമായ ചെറുവയൽ കെ. രാമൻ എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികൾ.
1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിലെ സജീവ സാന്നിധ്യമായ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അപ്പുക്കുട്ടൻ പൊതുവാൾ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.ചെറുവയൽ രാമൻ വയനാട് മാനന്തവാടി സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.