ന്യൂറോളജിസ്റ്റും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. അശോക് പനഗരിയ അന്തരിച്ചു
text_fieldsജയ്പുർ: രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. അശോക് പനഗരിയ അന്തരിച്ചു. 71 വയസായിരുന്നു. ജയ്പുരിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
കോവിഡാനന്തര പ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ദീർഘകാലമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ഏപ്രിൽ അവസാനത്തോടെ കോവിഡ് ബാധിതനായ അദ്ദേഹത്തിന്‍റെ ശ്വാസകോശത്തെ രോഗം ഗുരുതരമായി ബാധിച്ചിരുന്നു. തുടർന്ന് വീട്ടിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. 48ദിവസത്തെ ചികിത്സക്ക് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 12ാമത്തെ ദിവസമാണ് അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. പരിശോധനയിൽ കോവിഡ് പോസിറ്റീവാകുകയായിരുന്നു.
അദ്ദേഹത്തിന്‍റെ മരണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.