പത്മ ജേതാക്കളിൽ ചായവിൽപനക്കാരനും റിട്ട. െഎ.പി.എസ് ഒാഫിസറും
text_fieldsന്യൂഡൽഹി: ചായ വിറ്റുകിട്ടുന്നതിൽ ഒരു പങ്ക് ചേരികളിൽ ദയനീയ ജീവിതം നയിക്കുന്ന കുട ്ടികളുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്യുന്ന ദേവരപ്പള്ളി പ്രകാശ് റാവു, ഒരു രൂപക് ക് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ ദമ്പതികളായ സ്മിത- രവീന്ദ്ര കോലെ, താഴ്ന്ന ജാതിക്കാരുെട മക്കൾക്കായി സ്കൂൾ ആരംഭിച്ച റിട്ട. െഎ.പി.എസ് ഒാഫിസർ ജ്യോതികുമാർ സിൻഹ തുടങ്ങി പത്മ പുരസ്കാരത്തിന് അർഹരായവരിൽ അധികം എവിടെയും ആഘോഷിക്കപ്പെടാത്ത മഹാമനസ്കരും.
100 ഏക്കർ കൃഷിയിടമുള്ള ഗ്രാമത്തിലേക്ക് ഒറ്റക്ക് മൂന്ന് കിലോമീറ്റർ കനാൽ കീറിയ ഒഡിഷക്കാരനായ ഗ്രാമീണൻ ദെയ്താരി നായിക്, തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട, പ്രായവും രോഗവും പരിക്കും മൂലം അവശരായ മഥുരയിലെ 1200ഒാളം വരുന്ന പശുക്കളെ പരിപാലിക്കുന്ന ജർമൻകാരൻ ഫ്രെഡറിക്ക ഇറിന ബ്രൂണിങ് തുടങ്ങിയവരും പത്മ ആദരത്തിനർഹരായ 112 പേരിൽ ഉൾപ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ വ്യക്തമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.