യാത്ര പുറപ്പെട്ടത് ഭാര്യക്കും മകൾക്കും കൊച്ചുമക്കൾക്കും ഒപ്പം; രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നിൽവെച്ച്, ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നാട്
text_fieldsശ്രീനഗർ/കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാട്ടിൽനിന്ന് യാത്ര തിരിച്ചത് തിങ്കളാഴ്ച. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് മങ്ങാട്ട് റോഡ് നീരാഞ്ജനത്തിൽ എൻ. രാമചന്ദ്രൻ (65) നാട്ടിൽനിന്ന് യാത്ര തിരിച്ചത് തിങ്കളാഴ്ച. ഭാര്യ ഷീല, മകൾ അമ്മു, മകളുടെ രണ്ട് കുട്ടികൾ എന്നിവർക്കൊപ്പമായിരുന്നു യാത്ര.
ഹൈദരാബാദിലെത്തിയശേഷമാണ് കശ്മീരിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് പഹൽഗാമിലെത്തുന്നത്. മകളുടെ മുന്നിൽ വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. മകളാണ് നാട്ടിലെ ബന്ധുക്കളെ വിളിച്ച് സംഭവത്തിൽ ഉൾപ്പെട്ടത് അറിയിച്ചത്. ആശുപത്രിയില്‍ എത്തി അച്ഛന്‍റെ മൃതദേഹം തിരിച്ചറിഞ്ഞെന്ന വിവരം അറിയിക്കുകയായിരുന്നു.
ദുബൈയിൽ ജോലി ചെയ്യുന്ന മകൾ കുട്ടികളുമായി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇതിനുശേഷം ഇവർ ഒരുമിച്ച് വിനോദസഞ്ചാരത്തിന് യാത്ര പുറപ്പെട്ടത്. പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് രാമചന്ദ്രൻ. ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. തിരികെ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യയും മകളും കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു. വിവരമറിഞ്ഞ് അയൽവാസികളും ബന്ധുക്കളും നാട്ടുകാരും രാമചന്ദ്രന്‍റെ വീട്ടിലെത്തി. ഹൈദരാബാദിൽ ജോലി ചെയ്യുന്ന രാമചന്ദ്രന്റെ മകൻ വിവരമറിഞ്ഞ് ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27ആയി. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് ഭീകരർ വെടിവെപ്പ് നടന്നത്. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.