Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപടക്ക നിരോധനം...

പടക്ക നിരോധനം വർഗീയവത്​കരിച്ചതിൽ സുപ്രീംകോടതിക്ക്​ നടുക്കം

text_fields
bookmark_border
firecracker
cancel

ന്യൂഡൽഹി: ദീപാവലിക്ക്​ ഡൽഹിയിൽ പടക്ക വിൽപന നിരോധിച്ച ഉത്തരവിൽ വർഗീയത കലർത്തരുതെന്ന്​ സുപ്രീംകോടതി. തീരുമാനം പിൻവലിക്കണമെന്ന ഒരു സംഘം വ്യാപാരികളുടെ ആവശ്യം കോടതി നിരസിച്ചു. ഉത്തരവിന്​ വർഗീയ നിറം നൽകിയതിൽ കോടതി നടുക്കം രേഖപ്പെടുത്തി. ‘ഞാനും ആത്മീയവാദിയാണ്​, എന്നാൽ ഇത്​ അതിൽനിന്ന്​ വ്യത്യസ്​തമാണ്​’ ^ജസ്​റ്റിസ്​ എ.കെ. സിക്രി പറഞ്ഞു. ജനം ദീപാവലി ആഘോഷിക്കുന്നത്​ തടസ്സപ്പെടുത്താനുള്ള ഉത്തരവല്ല ഇത്​. ഒരു വർഷത്തേക്കുള്ള പരീക്ഷണമാണ്​. അത്​ കഴിഞ്ഞ്​ എന്തുവേണമെന്ന്​ ആലോചിക്കാമെന്നും കോടതി വ്യക്​തമാക്കി.

കഴിഞ്ഞ വർഷം ദീപാവലിക്കുശേഷം നവംബറിൽ തലസ്​ഥാനം വിഷപ്പുകയിൽ അമർന്ന സാഹചര്യത്തിൽ അത്​ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായാണ്​​ ദീപാവലി നാളുകളിൽ വിൽപന​ തടഞ്ഞത്​. മുൻ ഉത്തരവിന്​ സെപ്​റ്റംബറിൽ അനുവദിച്ച ഇളവുകൾ റദ്ദാക്കി തിങ്കളാഴ്​ചയാണ്​ ജസ്​റ്റിസ്​ സിക്രി അധ്യക്ഷനായ ബെഞ്ച്​ പടക്ക വിൽപന വിലക്കിയത്​. മൂന്ന്​ കുട്ടികൾ നൽകിയ ഹരജിയെ തുടർന്നായിരുന്നു ഇത്​. 

പടക്ക വിൽപന നിരോധിച്ച ഉത്തരവിനെതിരെ ഡൽഹിയിലെ പടക്ക വിൽപനക്കാരാണ്​ കോടതിയെ സമീപിച്ചത്​. നിരോധനത്തിന്​ ഇളവ്​ വേ​ണമെന്നും ഇല്ലെങ്കിൽ ലക്ഷക്കണക്കിന്​ രൂപ മുടക്കി എത്തിച്ച സ്​റ്റോക്ക്​ വിൽക്കാൻ കഴിയാതെ വരുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. എന്നാൽ, മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി ഇൗ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. വിലക്ക്​ നവംബർ ഒന്നുവരെ നിലനിൽക്കും. 

നിരോധനത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഹിന്ദുക്കളുടെ ആഘോഷത്തിന്​ മാത്രം എന്തിന്​ നിയന്ത്രണം എന്നായിരുന്നു എഴുത്തുകാരൻ ചേതൻ ഭഗത്തി​​​െൻറ പ്രതികരണം. ക്രിസ്​മസിന്​ ക്രിസ്​മസ്​ ട്രീ നിരോധിക്കുന്നതുപോലെയും ബക്രീദിന്​ ആടിനെ നിരോധിക്കുന്നതുപോലെയുമാണ്​ പടക്ക നിരോധനം  എന്നും ചേതൻ ഭഗത്​ ട്വീറ്റ്​ ചെയ്​തു. ഹിന്ദുക്കൾ വേട്ടയാടപ്പെടുന്നുവെന്ന്​ യോഗ ഗുരു രാംദേവും പറഞ്ഞു. എന്നാൽ, ശശി തരൂർ അടക്കമുള്ളവർ നിരോധനത്തെ പിന്തുണച്ചു.
ഒക്​ടോബർ 16നാണ്​ ദീപാവലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deepavalichetan bhagathmalayalam newsfire cracker bansupreme court
News Summary - 'Pained' That Communal Colour Given To Firecracker Ban, Says supreme court-India news
Next Story