രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു -മൻമോഹൻ സിങ്
text_fieldsന്യൂഡൽഹി: രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതിൽ ദു:ഖമുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മോദി മുൻ പ്രധാനമന്ത്രിയുടെ ഒാഫീസിനെയും മുൻ സൈനിക തലവനെയും അധിക്ഷേപിക്കുന്നതിന് സമാനമാണെന്നും മൻമോഹൻ സിങ് പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
മണി ശങ്കർ ഐയ്യർ നടത്തിയ വിരുന്നിൽ താനാരോടും ഗുജറാത്ത് തെരഞ്ഞെടുപ്പ് ചർച്ച ചെയ്തിരുന്നില്ല. വിരുന്നിന് വന്നവരാരും തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുകയുമുണ്ടായില്ല. മോദി ആരോപിക്കുന്നത് പോലെ വിരുന്നിൽ ദേശ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ലെന്നും മൻമോഹൻ വ്യക്തമാക്കി.
പരാമർശങ്ങൾക്ക് മോദി രാജ്യത്തോട് മാപ്പ് പറയണം. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടാണ് മോദി ആരോപണങ്ങൾ ഉന്നയിക്കുന്നത്. പൊതു പ്രവർത്തകനായ തന്‍റെ പ്രവർത്തനങ്ങൾ സംശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നയതന്ത്രപ്രതിനിധി മണിശങ്കർ അയ്യരുടെ ഡൽഹിയിലെ വീട്ടിൽ ഇന്ത്യയിലെ പാകിസ്താൻ ഹൈകമീഷണർ, പാക് മുൻ വിദേശമന്ത്രി എന്നിവർ നടത്തിയ മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ മുൻ ഉപരാഷ്്ട്രപതി ഹാമിദ് അൻസാരിയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും പെങ്കടുത്തിരുന്നു. എന്തിനാണ് രഹസ്യയോഗം നടത്തിയതെന്നും എന്തുകൊണ്ടാണ് ഇന്ത്യൻ ഉേദ്യാഗസ്ഥരെ അതിേലക്ക് വിളിക്കാതിരുന്നതെന്നും ചോദിച്ച മോദി, രഹസ്യയോഗത്തിൽ നടന്നത് എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.