പാക് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തു; ഏഴുപേർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ/ഇസ്ലാമാബാദ്: പാക് ഷെല്ലാക്രമണത്തിൽ ജവാനും ഭാര്യയും കൊല്ലപ്പെടുകയും മൂന്ന് പെൺമക്കൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ശനിയാഴ്ച നടന്ന വെടിവെപ്പിൽ ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖക്ക് സമീപമുള്ള ഖാരി കർമാര മേഖലയിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തു. ആക്രമണത്തിൽ രണ്ട് പാക് സൈനികരടക്കം ഏഴു പേർ കൊല്ലപ്പെട്ടതായി പൂഞ്ചിലെ പൊലീസ് സൂപ്രണ്ട് പാെണ്ഡ രാജീവ് ഒാംപ്രകാശ് അറിയിച്ചു. സംഘർഷമുണ്ടായ അതിർത്തി മേഖലയിൽ 24 യൂനിറ്റ് അതിർത്തി രക്ഷാസേനയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ പാകിസ്താൻ വീണ്ടും വെടിനിർത്തൽ ലംഘിച്ച് വൻതോതിൽ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. കനത്ത മോേട്ടാർ ഷെൽ ആക്രമണം നടത്തിയ പാക് സൈന്യം ഖാദി, കർമാര മേഖലയിലേക്ക് നിരന്തരം വെടിയുതിർത്തു. സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ പാക് ഷെല്ലാക്രമണത്തിൽ ടെറിേട്ടാറിയൽ ആർമിയിലെ ജവാൻ മുഹമ്മദ് ശൗക്കത്ത്, ഭാര്യ സഫിയാബി എന്നിവരാണ് കൊല്ലപ്പെട്ടത്. കർമാരയിലെ അവരുടെ വീട്ടിൽ ഷെല്ലുകൾ പതിച്ചാണ് മരണം. മക്കളായ സെയ്ദ കൗസർ, റുബീന കൗസർ, നാസിയബി എന്നിവർക്കാണ് പരിക്കേറ്റത്.അതിർത്തി ഭീകരതയും വെടിനിർത്തൽ ലംഘനവും പാകിസ്താൻ തുടരുന്ന സാഹചര്യത്തിൽ മേയ് 23ന് അതിർത്തി മേഖലയോട് ചേർന്ന പാകിസ്താൻ സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തിരുന്നു. പാക് ഷെൽട്ടറുകളും ചില പഴയ കെട്ടിടങ്ങളും തകർക്കുന്ന ദൃശ്യങ്ങൾ സൈന്യം പുറത്തുവിടുകയും ചെയ്തു. ഇങ്ങനെ വിഡിയോ പുറത്തുവിട്ടത് അത്യപൂർവ നടപടിയാണ്. അതിനിടെ, അതിർത്തി നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി പാകിസ്താൻ ആരോപിച്ചു. വെടിവെപ്പിൽ സിവിലിയന്മാർ കൊല്ലപ്പെെട്ടന്ന് ആരോപിച്ച പാകിസ്താൻ, ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങിനെ രണ്ടാം ദിവസവും വിളിച്ചുവരുത്തി.
എന്നാൽ പൂഞ്ച്, കൃഷ്ണഗട്ടി മേഖലയിൽ പാകിസ്താൻ സൈന്യമാണ് ആദ്യം വെടിവെച്ചതെന്നും ഇതിന് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ ഡയറക്ടർ ജനറൽ മുഹമ്മദ് ഫൈസലിനോട് പറഞ്ഞു. പാക് വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സിവിലിയന്മാർ കൊല്ലപ്പെട്ടതിൽ അദ്ദേഹം പ്രതിഷേധം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.