മോദിയുടെ വിമാനത്തിന് ആകാശപാത വീണ്ടും നിഷേധിച്ച് പാകിസ്താൻ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് തങ്ങളുടെ ആകാശപാത നിഷേധിച്ച് പാകിസ്താൻ. കശ്മീരിലെ കടുത ്ത മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് മോദിക്ക് ആകാശപാത നിഷേധിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ ് ഖുറേശി പറഞ്ഞു. ആകാശപാത അനുവദിക്കാനുള്ള ഇന്ത്യയുടെ ആവശ്യം മുമ്പും പാകിസ്താൻ തള്ളിയിട്ടുണ്ട്.
തിങ്കളാഴ്ചത്തെ മോദിയുടെ സൗദി അറേബ്യ സന്ദർശനത്തിനായാണ് ഇന്ത്യ ആകാശപാത അനുവദിക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ടത്. എന്നാൽ, കശ്മീരിലെ സൈനിക നടപടിയിലും മനുഷ്യാവകാശ ലംഘനത്തിലും പ്രതിഷേധിച്ച് ആവശ്യം നിഷേധിച്ചെന്ന് ഷാ മഹമൂദ് ഖുറേശി പറഞ്ഞു. ഇക്കാര്യം ഇന്ത്യൻ അംബാസഡറെ അറിയിച്ചതായും ഖുറേശി പറഞ്ഞു.
സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ഇന്ത്യൻ നേതാക്കൾക്കായി പാകിസ്താൻ ആകാശപാത നിഷേധിക്കുന്നത്. കഴിഞ്ഞ മാസവും മോദിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചിരുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്‍റെ ഐസ്ലൻഡ് സന്ദർശനത്തിനും വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല.
ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചിരുന്നു. ജൂലൈ 16നാണ് ഇത് തുറന്ന് കൊടുത്തത്.
പാക് വ്യോമപാത അടച്ചതിനെ തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റുമുള്ള വിമാനങ്ങൾ ദൈർഘ്യമേറിയ മറ്റ് പാതകളിലൂടെ പറക്കേണ്ടിവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.