പാകിസ്താൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങൾ; തെളിവുമായി ഇന്ത്യ
text_fieldsന്യൂഡൽഹി: അതിർത്തി ലംഘിച്ച് ഇന്ത്യയിൽ കടന്ന പാക് പോർവിമാനങ്ങൾ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനാണ് ലക്ഷ് യമിട്ടത് എന്നതിന് തെളിവുമായി ഇന്ത്യ. മുൻനിര യുദ്ധവിമാനമായ എഫ്-16ൽനിന്ന് ഇന്ത്യൻ സൈനിക കേന്ദ്രത്തിനു സമീപം വ ീണ മിസൈലിെൻറ ഭാഗങ്ങൾ സേന മാധ്യമ പ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിച്ചു.
‘ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. കാര്യങ്ങൾ വഷളാക്കിയത് അവരാണ്. ഇനിയും കൂടുതൽ പ്രകോപിപ്പിച്ചാൽ നേരിടാൻ തയാറാണ്. എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് പാകിസ്താനാണ്. അതിർത്തിയിൽ വെടിനിർത്തൽ ധാരണ ഇക്കഴിഞ്ഞ ദിവസങ്ങളിൽ 35 തവണയാണ് ലംഘിക്കപ്പെട്ടത്’ -കര, നാവിക, വ്യോമ സേനകളെ പ്രതിനിധാനം ചെയ്ത് മേജർ ജനറൽ സുരേന്ദ്ര സിങ് മഹൽ, എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ, റിയർ അഡ്മിറൽ ഡി.എസ്. ഗുജ്റാൽ എന്നിവർ സംയുക്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജമ്മു-കശ്മീരിൽ രജൗരിയിലും മറ്റുമായി അതിർത്തി മേഖലയിലെ ബ്രിഗേഡ് ആസ്ഥാനം, ബറ്റാലിയൻ ആസ്ഥാനം, സാേങ്കതിക സംവിധാന കേന്ദ്രം എന്നിവ ലക്ഷമിട്ടാണ് പാക് േപാർവിമാനങ്ങൾ പറന്നുവന്നതെന്ന് അവർ വിശദീകരിച്ചു. കരസേനയുടെ ഒരു കേന്ദ്രം സ്ഥിതി ചെയ്യുന്ന വളപ്പിലാണ് ഒരു ബോംബ് വീണത്. കാര്യമായ നാശനഷ്ടം ഉണ്ടായില്ല, പ്രതിരോധിക്കാനും കഴിഞ്ഞു. എഫ്-16 വിമാനം ഉപയോഗിച്ചില്ലെന്ന പാകിസ്താൻ വാദം എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ തള്ളി.
ഇൗ വിമാനത്തിൽ മാത്രം ഘടിപ്പിക്കാവുന്ന ‘ആംറാം’ മിസൈലിെൻറ ഭാഗങ്ങളാണ് കിട്ടിയത്. അതാണ് വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ വിന്യസിച്ച വിമാനങ്ങളെക്കുറിച്ച വിവരങ്ങൾ ഇലക്ട്രോണിക് സിഗ്നേച്ചറുകളിൽനിന്നും വ്യക്തമാണ്.
തകർന്ന എഫ്.16െൻറ ഭാഗങ്ങൾ ചില മാധ്യമങ്ങളിൽ ഇതിനകം വന്നിട്ടുണ്ട്. തകർന്ന വിമാനത്തിൽ നിന്ന് രണ്ടുപേർ പാരച്യൂട്ടിൽ ചാടി പാക് അതിർത്തിയിലേക്ക് എത്തിയതിന് ദൃക്സാക്ഷികളുമുണ്ട്. ബാലാകോട്ട് ഭീകര കേന്ദ്രം ആക്രമിച്ച് തകർക്കാനുള്ളത് തകർത്തിട്ടുണ്ടെന്ന് പറഞ്ഞ സേനാ ഉപമേധാവികൾ, അതിന് തെളിവുണ്ടെന്നും പുറത്തുവിടാൻ സമയമായില്ലെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.