‘സ്വച്ഛ് ഭാരത് അഭിയാൻ’ പ്രചാരണത്തിന് പാക് ബാലികയുടെ ചിത്രം നൽകിയത് വിവാദത്തിൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സ്വച്ഛ് ഭാരത് അഭിയാെൻറ’ പ്രചാരണത്തിനു വേണ്ടി ബിഹാറിൽ തയാറാക്കിയ ബുക്ലെറ്റിെൻറ പുറം കവറിൽ പാക് പെൺകുട്ടിയുടെ ചിത്രം അച്ചടിച്ചത് വിവാദമായി.
ബിഹാറിലെ ജമൂയിയിൽ നടപ്പാക്കുന്ന ‘ സ്വച്ഛ് ജമൂയി സ്വസ്ഥ് ജമൂയി’ പദ്ധതിയുടെ പ്രചരണാർത്ഥം ജില്ലാ ഭരണകൂടം പുറത്തിറക്കിയ ബുക്ലെറ്റിെൻറ കവറിലാണ് നോട്ട്ബുക്കിൽ പാകിസ്താൻ പതാക വരക്കുന്ന പെൺകുട്ടിയുടെ ചിത്രം നൽകിയിരിക്കുന്നത്. ഇൗ ചിത്രം മുമ്പ് യുനിസെഫ് പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി പാകിസ്താനിൽ നടത്തിയ ക്യാമ്പയിനിൽ ഉപയോഗിച്ചിരുന്നു.
സംഭവം വിവാദമായതോടെ ജമൂയി ജില്ലാ മജിസ്ട്രേട്ട് ധർമേന്ദ്ര കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കഴിഞ്ഞ ഡിസംബറിൽ ജമൂയി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്ത അയ്യായിരത്തോളം ബുക്‌ലെറ്റുകളിലാണ് പാക് ബാലികയുടെ ചിത്രം അച്ചടിച്ചിട്ടുള്ളത്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ പദ്ധതിയുടെ പ്രചാരണാർഥം തയാറാക്കിയ കൈപ്പുസ്തകത്തിൽ പാക് ബാലികയുടെ ചിത്രം അച്ചടിച്ചതിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്.പാട്നയിലെ സുപ്രവ് എൻറർപ്രൈസസാണ് ബുക്ക്ലെറ്റ് അച്ചടിച്ചത്.
സംഭവിച്ചത് തെറ്റാണെന്നും അച്ചടിക്കുന്നതിനു മുമ്പ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ജമൂയി ജില്ലാ മജിസ്ട്രേറ്റ് സുധീർ കുമാർ പറഞ്ഞു. മുൻ ജില്ലാ മജിസ്ട്രേട്ട് ആയിരുന്ന ഡോ. കൗശൽ കിഷോറാണ് പുസ്തകങ്ങൾ അച്ചടിക്കാൻ അനുമതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.