പാകിസ്താൻ കൈയടക്കിയിരിക്കുന്ന ഭൂപ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമെന്ന് ഇന്ത്യ യു.എൻ പൊതുസഭയിൽ
text_fieldsയുനൈറ്റഡ് േനഷൻസ്: വീടിന് തീയിടുന്ന ആളെപ്പോലെയാണ് പാകിസ്താനെന്നും എന്നാൽ തീ അണക്കുന്നവരായി അവർ വേഷംകെട്ടുകയാണെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഭീകരവാദികൾക്ക് സഹായം നൽകുന്ന പാകിസ്താെൻറ നടപടികൾ മൂലം ലോകമാകമാനം പ്രയാസങ്ങൾ അനുഭവിക്കുകയാണെന്നും യു.എൻ പൊതുസഭയിൽ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ ആഞ്ഞടിച്ചു.
കശ്മീർ പ്രശ്നം ഉന്നയിച്ച് പാക്പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എന്നിൽ നടത്തിയ പ്രസംഗത്തിനാണ് ഇന്ത്യ രൂക്ഷമറുപടി നൽകിയത്. 'ഭീകരതയുടെ ഇരയാണ് പാകിസ്താൻ' എന്ന് പറയുന്നത് ഞങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ സ്വന്തം വീടിന് തീ വെക്കുന്ന ആളെപ്പോലെയാണ് ആ രാജ്യം. എന്നാൽ തീ അണക്കുന്ന ആളാണ് തങ്ങളെന്ന് അവർ അഭിനയിക്കുകയും ചെയ്യുന്നു. ഭീകരതയെ നട്ടുവളർത്തുകയാണ് പാകിസ്താൻ. മേഖലയും ലോകം തന്നെയും അവരുടെ നയങ്ങൾ മൂലം ഭീകരതയുടെ പ്രയാസം അനുഭവിക്കുകയാണ്. പാകിസ്താനിൽ നടക്കുന്ന വർഗീയആക്രമണങ്ങളെ ഭീകരപ്രവർത്തനങ്ങൾ കൊണ്ട് മറയിടുകയാണ് പാകിസ്താൻ.
ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗം തന്നെയാണ്. അത് എപ്പോഴും അങ്ങനെ തുടരുകയും ചെയ്യും. പാകിസ്താൻ അന്യായമായി കൈയടക്കിയിരിക്കുന്ന ഭൂപ്രദേശങ്ങൾ അടക്കമാണിത്. അവിടങ്ങളിൽ നിന്ന് ഉടൻ പാകിസ്താൻ ഒഴിയണം. പാകിസ്താനിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സാധാരണ ജനങ്ങളുടെ മോശം ജീവിതസാഹചര്യം തുടങ്ങിയവയിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് പാക് ലക്ഷ്യം -അവർ പറഞ്ഞു.
അഫ്ഗാൻ മണ്ണ് ഭീകരതക്ക് ഉപയോഗിക്കപ്പെടരുത്
വാഷിങ്ടൺ: അഫ്ഗാനിസ്താെൻറ മണ്ണ് മറ്റു രാജ്യങ്ങളെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഭീകരർക്ക് അഭയം നൽകാനോ പരിശീലനം നൽകാനോ ഉപയോഗിക്കപ്പെടരുതെന്ന് താലിബാനോട് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷം തുടങ്ങി എല്ലാ അഫ്ഗാനികളുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധത താലിബാൻ മുറുകെപ്പിടിക്കണം. വൈറ്റ്ഹൗസിൽ വെള്ളിയാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി-യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ആദ്യ ഉഭയകക്ഷി ചർച്ചക്ക് ശേഷമായിരുന്നു ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവന. സന്നദ്ധപ്രവർത്തകർക്കും ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികൾക്കും സുരക്ഷിതമായും എളുപ്പത്തിലും രാജ്യേത്തക്ക് എത്തുന്നതിന് താലിബാൻ സഹായം നൽകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.