പാക് വ്യോമമേഖലയിൽ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കി
text_fieldsന്യൂഡൽഹി: പാകിസ്താൻ വ്യോമപാതയിലൂടെ വിമാനങ്ങൾ സർവീസ് നടത്തുന്നത് വിലക്കിയ നടപടി പിൻവലിച്ച് പാകിസ്താൻ. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാകിസ്താന് വ്യോമമേഖല ഉപയോഗിക്കുന്നതിന് വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയത്. ഇതേ ാടെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ വിമാന സർവീസുകൾക്ക് ആശ്വാസമായി.
ബാലാകോട്ട് വ്യോമാക്രമണത്തിന് ശേ ഷമാണ് പാകിസ്താൻ തങ്ങളുടെ വ്യോമമേഖല പൂർണമായും അടച്ചിട്ടത്. വിലക്ക് പിൻവലിക്കുന്നതായും ചൊവ്വാഴ്ച മുതൽ വിമാനങ്ങൾക്ക് പാക് വ്യോമമേഖലയിലൂടെ പറക്കാമെന്നും പാകിസ്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി നോട്ടീസിലൂടെ അറിയിച്ചു.
ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ജെയ്ശെ മുഹമ്മദിെൻറ തീവ്രവാദ ക്യാമ്പുകൾ വ്യോമസേന തകർത്തതിനെ തുടർന്നാണ് പാകിസ്താൻ വ്യോമമേഖല പൂർണമായും അടച്ചത്.
ഇതിന് പിന്നാലെ 11 വ്യോമപാതകളിൽ ദക്ഷിണ മേഖലയിലൂടെയുടെയുള്ള രണ്ടെണ്ണം പാകിസ്താന് തുറന്നിരുന്നു. പാകിസ്താന് വ്യോമമേഖല അടച്ചതിനെ തുടർന്ന് എയര്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സര്‍വീസുകള്‍ വെട്ടിചുരുക്കിയിരുന്നു. വ്യേമപാത അടച്ചതിലൂടെ ജൂലൈ രണ്ടു വരെ എയർ ഇന്ത്യക്ക് മാത്രം 491 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. സ്വകാര്യ വിമാനകമ്പനികളായ സ്പൈസ്ജെറ്റിന് 30.73 കോടി, ഇൻഡിഗോ 25.1, ഗോ എയർ 2.1 കോടി എന്നിങ്ങിനെ നഷ്ടം നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.