അധോലോക-കള്ളക്കടത്ത് സംഘങ്ങളെ ഉപയോഗിച്ച് പാകിസ്താൻ ആക്രമിച്ചേക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: കോവിഡ് 19നെതിരായ പോരാട്ടത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ ആക്രമിക്കാ നുള്ള പദ്ധതികൾ പാകിസ്താൻ ആസൂത്രണം ചെയ്യുകയാണെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖ ം വഴി അധോലോക സംഘങ്ങളെയോ കള്ളക്കടത്ത് സംഘങ്ങളെയോ ഉപയോഗിച്ച് പടിഞ്ഞാറൻ തീരത്തുകൂടി ആക്രമണം നടത്താനാണ് പാക് പദ് ധതിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ തീരത്തുള്ള നാവികസേന കേന്ദ്രങ്ങളെയാണ് പാക് ചാരസംഘടനയായ ഇൻറർ സർവിസസ് ഇൻറലിജൻസ് (ഐ.എസ്.ഐ) ലക്ഷ്യം വെക്കുന്നതെന്നാണ് മുന്നറിയിപ്പ്.
സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖങ്ങൾ മുഖേന ഇന്ത്യൻ തീരത്തേക്ക് വളരെ പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാൻ കാരണം. കള്ളക്കടത്തുകാർക്കും അധോലോക സംഘങ്ങൾക്കും ഇവിടങ്ങളിൽ താവളമൊരുക്കാൻ സഹായിക്കുന്ന ഐ.എസ്.ഐ അവർക്ക് ആയുധ പരിശീലനവും നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 12ന് പാക് തീരസംരക്ഷണ ഏജൻസി ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾക്കു നേരെ വെടിയുതിർത്തിരുന്നു. ഈ ആക്രമണത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അടുത്ത കാലത്തായി ഈ സമുദ്ര മേഖലയിൽ കള്ളക്കടത്ത് സംഘങ്ങളുടെ പ്രവർത്തനം വർധിക്കുന്നത് ഇന്ത്യൻ സുരക്ഷ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ചില പാക്ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. ഈ ബോട്ടുകളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തെന്നും ഇന്‍റലിജൻസ് പറയുന്നു.
കശ്മീരിലേക്ക് കൊറോണ ബാധിച്ചവരെ പാകിസ്താൻ കടത്തിവിടുന്നുവെന്ന് ജമ്മു -കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍റലിജൻസ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
അടുത്തിടെ നിയന്ത്രണരേഖയിൽ പ്രകോപനമൊന്നുമില്ലാതെ പാക് സേന വെടിയുതിർത്ത സംഭവങ്ങളും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.