കുൽഭൂഷെൻറ ഭാര്യയുടെ ചെരിപ്പ് ഫോറൻസിക് പരിശോധനക്ക്
text_fieldsഇസ്ലാമബാദ്: കുൽഭൂഷൺ ജാദവിനെ കാണാൻ ചെന്ന ഭാര്യയുടെ ചെരിപ്പ് പാകിസ്താൻ സുരക്ഷ അധികൃതർ തിരിച്ചു കൊടുക്കാതിരുന്നത് വിവാദമായി നിൽക്കേ, ചെരിപ്പ് ഫോറൻസ് പരിശോധനക്ക് അയക്കാൻ പാക് അധികൃതർ തീരുമാനിച്ചു. ലോഹനിർമിതമായ സംശയാസ്പദ വസ്തു ചെരുപ്പിലുള്ളതായി കാണുന്നുവെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇത് കാമറയാണോ, സംഭാഷണങ്ങൾ റെക്കോഡ് ചെയ്യാനുള്ള ചിപ്പാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെരിപ്പു തിരിച്ചു കൊടുക്കാതിരുന്നതടക്കം ജാദവിെൻറ ഭാര്യയോടും മാതാവിനോടും മോശമായി പെരുമാറിയതിനെ ഇന്ത്യ അപലപിച്ചിരുന്നു. തിരിച്ചു കൊടുക്കാതിരുന്ന ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പു നൽകിയാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചതെന്ന് പാക് വിദേശകാര്യ വക്താവ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.