പാക് ഷെല്ലാക്രമണം; ബി.എസ്.എഫ് ജവാന് പരിക്ക്
text_fieldsജമ്മു: വെടിനിര്‍ത്തല്‍ ലംഘിച്ച് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം കനത്ത ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിലെ ആര്‍.എസ്. പുര മേഖലയിലാണ് ഇടതടവില്ലാതെ ഷെല്ലാക്രമണം. സംഭവത്തില്‍ ബി.എസ്.എഫ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ എ.കെ. ഉപാധ്യായക്ക് പരിക്കേറ്റു. ഇതേ സ്ഥലത്ത് ഒരു ദിവസത്തിനിടെ പാക് സൈനികരുടെ ഷെല്ലാക്രമണത്തില്‍ പത്ത് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ആര്‍ണിയ മേഖലയില്‍ ഇടവിട്ടും ഷെല്ലാക്രമണം നടത്തുന്നുണ്ട്. പകല്‍ 11.30 വരെ ആക്രമണം തുടര്‍ന്നു. അതേസമയം, പാക് സൈന്യത്തിന്‍െറ പ്രകോപനത്തിന് ഇന്ത്യ തക്ക തിരിച്ചടി നല്‍കുന്നുണ്ടെന്ന് ജമ്മു ഡെപ്യൂട്ടി കമീഷണര്‍ സിമ്രന്‍ദീപ് സിങ് വ്യക്തമാക്കി.
സംഘര്‍ഷാന്തരീക്ഷം കണക്കിലെടുത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയാണ്. അതിര്‍ത്തിയിലെ താമസക്കാര്‍ സുരക്ഷിതമേഖലകളിലേക്ക് കുടിയേറുകയാണെന്നും സിങ് പറഞ്ഞു. ഈ മാസം 24ന് ആര്‍.എസ്. പുരയില്‍ ഷെല്ലാക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാനും ആറു വയസ്സുകാരനും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.