കർതാർപുർ സന്ദർശനം: തീർഥാടകർക്ക് പാസ്പോർട്ട് വേണം
text_fieldsഇസ്ലാമാബാദ്: നാളെ ഉദ്ഘാടനം ചെയ്യുന്ന കർതാർപുർ ഇടനാഴി സന്ദർശിക്കാൻ ഇന്ത്യയി ൽനിന്നുള്ള സിഖ് തീർഥാടകർക്ക് പാസ്പോർട്ട് വേണ്ടെന്ന പ്രധാനമന്ത്രി ഇംറാൻ ഖാെ ൻറ പ്രഖ്യാപനം തള്ളി പാക്സൈന്യം. ഇന്ത്യൻ തീർഥാടകർക്ക് പാസ്പോർട്ട് വേണ്ടെന്നും ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ കർതാർപുറും ഗുരുദ്വാരയും കാണാം എന്നായിരുന്നു ഇംറാൻ ഖാൻ അറിയിച്ചിരുന്നത്.
ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ഇന്ത്യ പാകിസ്താനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഗുരുദ്വാര സന്ദർശിക്കാൻ പാസ്പോർട്ട് നിർബന്ധമാണെന്നും വിസ വേണ്ടെന്നും പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അറിയിച്ചത്. സുരക്ഷയുടെയും പരമാധികാരത്തിെൻറയും കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിഖ്മത സ്ഥാപകൻ ഗുരു നാനാക്കിെൻറ 550ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കർതാർപുർ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നത്. പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്നു നാലു കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി.
സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേക്ക് ഇന്ത്യയിൽനിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.