കുൽഭൂഷൻ ജാദവിനെ കാണാൻ ഭാര്യക്ക് അനുമതി
text_fieldsന്യൂഡൽഹി: പാക് ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭുഷൻ ജാദവിനെ കാണാൻ ഭാര്യക്ക് അനുമതി. പാകിസ്താൻ വിദേശകാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. മാനുഷിക പരിഗണന മുൻനിർത്തിയാണ് തീരുമാനം. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണറെ തീരുമാനം അറിയിച്ചുവെന്ന് പാകിസ്താൻ വ്യക്തമാക്കി.
ജാദവിന് കുടുംബവുമായി കൂടികാഴ്ച നടത്തുന്നതിനുള്ള അവസരത്തിനായി കഴിഞ്ഞ ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനായി ജാദവിെൻറ അമ്മയുടെ വിസ അപേക്ഷയും നൽകിയിരുന്നു. എന്നാൽ ഇത്തരം ശ്രമങ്ങളോട് പ്രതികരിക്കാൻ പാകിസ്താൻ തയാറായിരുന്നില്ല. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന് കത്തയക്കുകയും ചെയ്തിരുന്നു.
ബലൂചിസ്താനിൽ നിഗൂഢ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് പാക് സൈനിക കോടതിയാണ് 46കാരനായ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്. എന്നാൽ ബിസിനസ് ആവശ്യങ്ങൾക്ക് ഇറാനിലായിരുന്ന ജാദവിനെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.