ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്ന് പാകിസ്താൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്ന ആരോപണവുമായി പാകിസ്താൻ രംഗത്ത്. പുലർച്ചെ നാലു മണി ക്ക് മുസാഫറാബാദിലെ നിയന്ത്രണരേഖയിൽ വ്യോമസേനാ വിമാനങ്ങൾ അതിർത്തി ലംഘിച്ചെന്നാണ് പാക് അധികൃതർ പറയുന്നത്. പാക് കരസേനാ വക്താവ് മേജർ ആസിഫ് ഗഫൂർ ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
പാക് വ്യോമസേന പ്രതികരിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ വിമാനങ്ങൾ തിരിച്ചു പറന്നു. തിരിച്ചു പോകുമ്പോൾ ഇന്ത്യൻ വിമാനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ താഴെ വീണു. പാകിസ്താനിലെ ബലാകോട്ടിലാണ് സ്ഫോടക വസ്തുക്കൾ വീണത്. എന്നാൽ, ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും പാക് അധികൃതർ പറയുന്നു.
സംഭവത്തെ കുറിച്ച് ഇന്ത്യൻ അധികൃതരോ വ്യോമസേനയോ പ്രതികരിച്ചിട്ടില്ല.
Indian Air Force violated Line of Control. Pakistan Air Force immediately scrambled. Indian aircrafts gone back. Details to follow.
— Maj Gen Asif Ghafoor (@OfficialDGISPR) February 25, 2019
കഴിഞ്ഞ വെള്ളിയാഴ്ച പാക് കരസേനാ മേധാവി ജനറൽ കമർ ജാവേദ് ബാജ് വ പാക് സൈനികരെ വിന്യസിച്ചിട്ടുള്ള കശ്മീരിലെ നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് തിങ്കളാഴ്ച റാവൽപിണ്ടിയിലെ സേനാ ആസ്ഥാനത്തെത്തിയ അദ്ദേഹം യഥാർഥ നിയന്ത്രണരേഖ (എൽ.എ.സി), നിയന്ത്രണരേഖ (എൽ.ഒ.സി), വർക്കിങ് ബൗണ്ടറി എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.Indian aircrafts intruded from Muzafarabad sector. Facing timely and effective response from Pakistan Air Force released payload in haste while escaping which fell near Balakot. No casualties or damage.
— Maj Gen Asif Ghafoor (@OfficialDGISPR) February 26, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.