സമുദ്രാതിർത്തി ലംഘനം: 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി. ഇവർ മത്സ്യബന്ധനത്തിന് ഉപയോഗിച്ച അഞ്ച് യാനകളും പാക് നാവികസേന പിടിച്ചെടുത്തു.
നാവികസേനയുടെ പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതായി കണ്ടെത്തിയതെന്ന് പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പാകിസ്താന്‍ നിയമവും അന്താരാഷ്ട്ര മാരിടൈം നിയമവും അനുസരിച്ചുള്ള തുടര്‍ നിയമനടപടികള്‍ക്കായി യാനങ്ങൾ കറാച്ചിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
യു.എൻ നിയമം അനുസരിച്ച് ഓരോ രാജ്യത്തിന്‍റെയും തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ ദൂരമാണ് സമുദ്രാതിർത്തിയായി നിർവചിക്കപ്പെടുന്നത്. 12 നോട്ടിക്കൽ മൈൽ ഏകദേശം 22.5 കിലോമീറ്റർ വരും. ഈ ദൂരപരിധിക്കുള്ളിൽ മാത്രമാണ് മത്സ്യബന്ധന യാനങ്ങൾക്കും തീര സംരക്ഷണസേനക്കും സഞ്ചരിക്കാൻ അനുവാദമുള്ളത്.
ഇന്ത്യ-പാക് തടവുകാരുടെ കൈമാറ്റപ്പട്ടിക പ്രകാരം ഈ വര്‍ഷം ആദ്യം 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാകിസ്താനില്‍ തടവിലായത്. 282 സാധാരണക്കാരും 73 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 355 പാകിസ്താന്‍ തടവുകാരെ ഇന്ത്യ കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.