പാക് ബന്ധം: കോഴിക്കോട്ടടക്കം നാലിടങ്ങളിൽ എൻ.ഐ.എ റെയ്ഡ്
text_fieldsന്യൂഡൽഹി: പാകിസ്താൻ ബന്ധമുള്ള ഗസ്വ ഇ ഹിന്ദ് ആശയവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടടക്കം നാലിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡ്. കോഴിക്കോടിനു പുറമേ, മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിർ സേമാനാഥ്, യു.പിയിലെ അഅ്സംഗഢ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചു.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുമായുള്ള ബന്ധം റെയ്ഡിൽ വെളിപ്പെട്ടെന്നും ഇന്ത്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാകുന്നതായി കണ്ടെത്തിയതായും അന്വേഷണ ഏജൻസി അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ ബിഹാറിൽ താഹിർ എന്ന മർഗൂബ് അഹമ്മദ് ഡാനിഷ് അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
പാകിസ്താൻകാരനായ സെയ്ൻ രൂപവത്കരിച്ച ഗസ്വ ഇ ഹിന്ദ് എന്ന വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു താഹിർ. ടെലഗ്രാമിലടക്കം സമൂഹമാധ്യമങ്ങളിൽ നിരവധി പേരെ ഇയാൾ ചേർത്തിരുന്നു. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇന്ത്യയിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്താൻ സമൂഹമാധ്യമഗ്രൂപ്പുകളിൽ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് താഹിറിനെതിരായ കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.