കുൽഭൂഷണ് പാകിസ്താൻ നയതന്ത്ര സഹായം ലഭ്യമാക്കും
text_fieldsഇസ്ലാമാബാദ്: അന്താരാഷ്ട്ര കോടതി ഇടപെടലിനു പിന്നാലെ കുൽഭൂഷൺ ജാദവിന് നയത ന്ത്ര സഹായം അനുവദിച്ച് പാകിസ്താൻ. വിയന കരാർപ്രകാരം അർഹമായ അവകാശങ്ങൾ കുൽഭൂ ഷണെ ബോധ്യപ്പെടുത്തിയതായും നയതന്ത്ര സഹായത്തിന് നടപടിക്രമങ്ങൾ ആരംഭിച്ചതായും പ ാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയാണ് അന്താരാഷ്ട്ര കോടതി കുൽഭൂഷണ് അനുകൂലമായി വിധി പ്രഖ്യാപിച്ചത്.
വധശിക്ഷ വിധി മരവിപ്പിച്ച കോടതി നയതന്ത്ര സഹായം അനുവദിക്കാനും നിർദേശം നൽകി. അന്താരാഷ്ട്ര കോടതി വിധി പാകിസ്താൻ അടിയന്തരമായി പാലിക്കണമെന്ന് കഴിഞ്ഞദിവസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെതിരെ ചാരക്കുറ്റം ചുമത്തി 2017 ഏപ്രിലിലാണ് പാക് കോടതി വധശിക്ഷ വിധിക്കുന്നത്. നയതന്ത്ര സഹായവും നിേഷധിക്കപ്പെട്ടു. കസ്റ്റഡിയിലുള്ള ജാദവിനെ സന്ദർശിക്കാൻ നിരവധി തവണ ഇന്ത്യൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പാകിസ്താൻ അനുവദിച്ചില്ല.
ഇതോടെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ അബ്ദുൽ ഖാവി അഹ്മദ് യൂസുഫ് അധ്യക്ഷനായ 16 അംഗ ബെഞ്ചിൽ 15 പേരും ഇന്ത്യയെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ് എതിർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.