പാകിസ്താൻ ദുർബലമല്ലെന്ന് ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: പാക്അധീനകശ്മീർ ഇന്ത്യക്ക് പിടിച്ചെടുക്കാൻ മാത്രം ദുർബലമല്ല പാകിസ്താനെന്ന് മുൻ കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ബാരാമുല്ല ജില്ലയിലെ ഉറിയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീർ പാകിസ്താേൻറതാണെന്ന് കഴിഞ്ഞയാഴ്ച ഇദ്ദേഹം വിവാദ പരാമർശം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദത്തിനിടയാക്കാവുന്ന പ്രസ്താവന. 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യക്ക് പാക്അധീനകശ്മീർ കീഴ്പ്പെടുത്താനായിട്ടില്ലെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഇപ്പോൾ ഇന്ത്യ പറയുന്നു പാക്അധീനകശ്മീർ ഇന്ത്യയുടേതാണെന്ന്. ഞങ്ങൾ പറയുന്നു, എങ്കിൽ പാകിസ്താനിൽ നിന്ന് അതെടുക്കൂ. എന്നാൽ, പാകിസ്താൻ ദുർബലമല്ല. അവർക്കും ആണവ ബോംബുണ്ട്. യുദ്ധം ആലോചിക്കുന്നതിനുമുമ്പ് നമ്മൾ മനുഷ്യരായി എങ്ങനെ ജീവിക്കുമെന്ന് ചിന്തിക്കണം. പാക്അധീനകശ്മീർ പാകിസ്താേൻറതാണെന്നും രണ്ടുരാജ്യങ്ങളും എത്ര യുദ്ധംചെയ്താലും ഇതിൽ മാറ്റമുണ്ടാവില്ലെന്നുമായിരുന്നു നേരേത്ത ഫാറൂഖ് അബ്ദുല്ലയുടെ പരാമർശം. ഇതേത്തുടർന്ന് ബിഹാർസ്വദേശിയുടെ പരാതിയിൽ വെസ്റ്റ് ചമ്പാരൻ ജില്ലാ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.