പാകിസ്താൻ ഇേപ്പാൾ ടെററിസ്താൻ -മറുപടിയുമായി ഇന്ത്യ യു.എന്നിൽ
text_fieldsയു.എൻ: പാകിസ്താൻ ‘ടെററിസ്താനാ’യെന്ന് യു.എൻ പൊതുസഭയിൽ ഇന്ത്യ . പാകിസ്താെൻറ ആരോപണങ്ങൾക്ക് മറുപടി പറയവെയാണ് പാകിസ്താനെ തീവ്രവാദങ്ങളുെട ഇൗറ്റില്ലമെന്ന് ഇന്ത്യ വിശേഷിപ്പിച്ചത്.
കശ്മീരിലെ ജനങ്ങളുടെ പോരാട്ടങ്ങൾ ഇന്ത്യ ക്രൂരമായി അടിച്ചമർത്തുകയാണെന്നും അതിനാൽ മേഖലക്ക് പ്രത്യേക സ്ഥാനപതി വേണമെന്നും പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസി െഎക്യരാഷ്ട്ര സഭയുെട പൊതുസഭയിൽ ആവശ്യപ്പെട്ടിരുന്നു. അബ്ബാസിക്ക് മറുപടി പറയവെയാണ് ഇന്ത്യ പാകിസ്താെനതിരെ തിരിച്ചടിച്ചത്. ഉസാമ ബിൻലാദന് അഭയം നൽകിയ രാജ്യം തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങൾ നൽകുന്നത് അസാധാരണമായ നടപടിയാണെന്നും ഇന്ത്യ ആരോപിച്ചു.
‘കുറഞ്ഞ കാലംകൊണ്ട് തന്നെ പാകിസ്താൻ തീവ്രവാദത്തിെൻറ പര്യായമാണെന്ന് വ്യക്തമായതാണ്. ‘വിശുദ്ധിയുടെ നാട്’ ശുദ്ധ തീവ്രവാദത്തിെൻറ നാടായെന്നും ഇന്ത്യ ആേരാപിച്ചു. ആഗോള തീവ്രവാദത്തിെൻറ ഉറവിടവും കയറ്റുമതിയും പാകിസ്താനിൽ നിന്നാണ്. തീവ്രവാദം അഭിവൃദ്ധി പ്രാപിക്കുന്ന വ്യവസായമായ പാകിസ്താൻ ഇന്ന് ‘ടെററിസ്താനാ’യിരിക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു. െഎക്യരാഷ്ട്രസഭയിെല ഇന്ത്യൻ െസക്രട്ടറി ഇൗനാം ഗംഭീറാണ് രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്.
തീവ്രവാദി നേതാക്കൾക്ക് ൈസനിക പട്ടണങ്ങളിൽ സംരക്ഷണം നൽകി സുരക്ഷിതമായ സ്വർഗം ഒരുക്കുകയാണ് പാകിസ്താൻ. അവർക്ക് രാഷ്ട്രീയ ജീവിതം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. ഉസാമ ബിൻ ലാദനെ യു.എസ് സൈന്യം കൊലപ്പെടുത്തിയത് പാകിസ്താനിലെ പട്ടണമായ അബത്താബാദിലാണെന്നതും തീവ്രവാദികളുടെ മുഖ്യസൂത്രധാരൻ ഹാഫിസ് സഇൗദ് ഇൗയിടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതും ചുണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ വിമർശനം.
െഎക്യരാഷ്ട്രസഭയുടെ പട്ടികയിൽ പെട്ട തീവ്രവാദ സംഘടനയായ ലശ്കറെ ത്വയിബയുടെ നേതാവ് പാകിസ്താനിൽ രാഷ്ട്രീയ പാർട്ടിയുെട നേതാവാണെന്ന് ഗംഭീർ പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പാകിസ്താൻ മനസിലാക്കണം. അതിർത്തി കടന്ന് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയാലും കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയായിരിക്കും അവർ വ്യക്തമാക്കി.
തീവ്രവാദം പാകിസ്താനിൽ തഴച്ചുവളരുകയും ഭയപ്പാടില്ലാതെ തീവ്രവാദികൾ പാക് തെരുവിലൂടെ അലഞ്ഞു തിരിയുേമ്പാഴും ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് ക്ലാസെടുക്കുകയാണ് പാകിസ്താൻ. പരാജയപ്പെട്ട രാജ്യമെന്ന് വിവരിക്കാവുന്ന ഒരു രാജ്യം ജനാധിപത്യെത്ത കുറിച്ച് ലോകത്തെ പഠിപ്പിക്കേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.