അതിർത്തിയിൽ ടാങ്കുകളുടെ എണ്ണം കൂട്ടി പാക് സൈന്യം
text_fieldsന്യൂഡൽഹി: അതിർത്തിയിൽ പാക് സൈന്യം കൂടുതൽ യുദ്ധടാങ്കുകൾ വിന്യസിക്കാനൊരുങ്ങുന് നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. റഷ്യൻ നിർമിതമായ ടി-90 ടാങ്കുകളടക ്കം 600 ടാങ്കുകൾ ഉൾപ്പെടുത്തി ആയുധബലം കൂട്ടാനാണ് പാകിസ്താെൻറ നീക്കം.
മൂന്നു മുതൽ നാലു കിലോമീറ്റർ ദൂരത്തുള്ള ശത്രുവിനെ വെടിവെക്കാൻ ശേഷിയുള്ളതാണ് ടാങ്കുകൾ. കൂടാതെ ഇറ്റാലിയൻ നിർമിതമായ ‘എസ്.പി മൈക്ക്-10’ തോക്കുകളും അതിർത്തിയിൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇത്തരത്തിൽ 245 തോക്കുകളാണ് ഇറ്റലിയിൽനിന്ന് വാങ്ങുന്നത്. ഇതിൽ 120 എണ്ണം ഇപ്പോൾതന്നെ പാക് സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.
2025ഒാടെ ചൈനയുടെ സഹായത്തോടെ ചുരുങ്ങിയത് 360 യുദ്ധടാങ്കുകൾ അതിർത്തിയിൽ വിന്യസിക്കുകയാണ് പാകിസ്താെൻറ ലക്ഷ്യം. ഒരു വർഷമായി ജമ്മു-കശ്മീർ അതിർത്തിയിൽ പാക് സൈന്യത്തിെൻറ സാന്നിധ്യം വർധിച്ചിരിക്കുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. താഴ്വരയിൽ ഇന്ത്യൻ സൈന്യം ഭീകരവേട്ട ശക്തമാക്കിയതോടെയാണ് അതിർത്തിയിൽ പാക് സൈന്യം സാന്നിധ്യം വർധിപ്പിച്ചത്. അതേസമയം, ഇന്ത്യയും സൈനികശക്തി ആധുനീകരിക്കാനുള്ള ശക്തമായ നീക്കം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.