Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2020 1:57 PM IST Updated On
date_range 23 April 2020 1:57 PM ISTകോവിഡ് ബാധിച്ച തീവ്രവാദികളെ പാകിസ്താൻ കശ്മീരിലേക്ക് വിടുന്നതായി ഡി.ജി.പി
text_fieldsbookmark_border
ശ്രീനഗർ: കോവിഡ് ബാധിതരായ തീവ്രവാദികളെ പാകിസ്താൻ കശ്മീരിലേക്ക് വിടുന്നതായി ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സ ിങ്. ഗണ്ടർബൽ ജില്ലയിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരികൾക്ക് കൊറോണ പടർത്താൻ രോഗികളെ കയറ്റുമതി ചെയ്യുകയാണ് പാകിസ്താൻ. ഇതിനെതിരെ മുൻകരുതൽ എടുക്കണം. ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പാകിസ്താനും തീവ്രവാദികളും തടസ്സപ്പെടുത്തുകയാണെന്നും സിങ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കിടയിലും മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഡി.ജി.പി പറഞ്ഞു. താഴ്വരയിലെ സുരക്ഷാസന്നാഹങ്ങൾ അവലോകനം ചെയ്യുന്നതിന് ലഫ്റ്റനൻറ് ഗവർണറുടെ ഉപദേഷ്ടാവ് ആർ.ആർ. ഭട്നഗർ വിളിച്ചുചേത്ത യോഗത്തിലും ഡി.ജി.പി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story