ഹിജാബ് വിവാദത്തിൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആശങ്കയറിച്ച് പാകിസ്താൻ
text_fieldsന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ആശങ്കയറിച്ച് പാകിസ്താൻ. ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരായ അസഹിഷ്ണുതയിലും വിവേചനത്തിലും പാകിസ്താന്‍ സർക്കാരിന്‍റെ ആശങ്ക ഇന്ത്യൻ നയതന്ത്രജ്ഞനെ അറിയിച്ചതായി വിദേശകാര്യമന്ത്രാലയം പറഞ്ഞു.കർണാടകയിലെ സ്ക്കുളുകളിലും കോളേജുകളിലും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളിലാണ് പാക്സിതാൻ ആശങ്കയറിയിച്ചത്.
കർണാടകയിൽ ഇന്നലെ സംഘപരിവാർ ആക്രമണം നേരിട്ട പെൺകുട്ടിയുടെ വിഡിയോ ഉദ്ധരിച്ച് മുസ്ലീം സ്ത്രീകളുടെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കാൻ ഇന്ത്യയിലെ സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഹിജാബ് ധരിച്ചതിന്‍റെ പേരിൽ മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായ ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ ആശങ്കാജനകമാണെന്നും മറ്റേതൊരു വസ്ത്രധാരണം പോലെ ഹിജാബ് ധരിക്കുന്നതും വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും പാകിസ്താന്‍ വാർത്താവിനിമയ മന്ത്രിയായ ഫവാദ് ഹുസൈൻ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി യൂണിഫോം കോഡിന് വർഗീയ നിറം നൽകാനാണ് പാകിസ്താൻ മന്ത്രിമാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായ മുഖ്താർ അബാസ് നഖ്‌വി കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങൾക്ക് മേൽ വലിയ ആക്രമണങ്ങളാണ് പാകിസ്താനിൽ നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് ഇന്ത്യയോട് സഹിഷ്ണുതയെയും മതനിരപേക്ഷതയെയും കുറിച്ച് ഉപദേശിക്കാന്‍ അവകാശമില്ലെന്നും നഖ്‌വി പറഞ്ഞു. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഇന്ത്യയിലെ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.