പാക് വിദ്യാർഥിനിക്ക് ചെന്നൈയിൽ ഹൃദയം മാറ്റിവെച്ചു
text_fieldsചെന്നൈ: പാകിസ്താൻ സ്വദേശിനിയായ 19കാരിക്ക് ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. കറാച്ചിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഫാഷൻ ഡിസൈനറാവാൻ ആഗ്രഹിക്കുന്ന ആയിഷ റാഷനാണ് ശസ്ത്രക്രിയക്ക് വിധേയമായത്.
തമിഴ്നാട് അവയവ കൈമാറ്റ രജിസ്റ്ററിയിൽ പേര് ചേർത്ത് അഞ്ച് വർഷമായി കാത്തിരിക്കുകയായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 69കാരന്റെ ഹൃദയമാണ് ഇവർക്ക് മാറ്റിവെച്ചത്. 2019ലാണ് ആയിഷക്ക് ഹൃദയാഘാതം സംഭവിച്ചത്.
2023ൽ അണുബാധ ഉണ്ടായതിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. രാജ്യത്ത് സ്വീകർത്താക്കൾ ഇല്ലാത്തപ്പോൾ മാത്രമാണ് വിദേശികൾക്ക് ഹൃദയം നൽകുന്നത്. ശസ്ത്രക്രിയക്ക് ചെലവായ 35 ലക്ഷം രൂപ സന്നദ്ധ സംഘടനകളും മറ്റുമാണ് സമാഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.