കോവിഡിന്‍റെ പേരിൽ കശ്മീർ വിഷയം ഉയർത്തി പാകിസ്താൻ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കശ്മീർ വിഷയം ലോകരാജ്യങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരാനുള്ള നീക്കവുമായി പാകിസ്താൻ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അടക്കമുള്ള രാജ്യാന്തര വേദികളിൽ കശ്മീർ വിഷയം വീണ്ടും ചർച്ചയാക്കുകയാണ ് ഇതിലൂടെ പാക് ഭരണകൂടം ലക്ഷ്യമിടുന്നത്.
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കശ്മീരികളായ തടവുകാരെ വിട്ടയ ക്കണമെന്നും വാർത്താവിനിമയം അടക്കമുള്ള മേഖലകളിൽ തുടരുന്ന നിയന്ത്രണങ്ങൾ നീക്കണമെന്നും പാക് വിദേശകാര്യ വകുപ്പ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മരുന്നും മറ്റ് അവശ്യ സാധനങ്ങളും സ്വാതന്ത്രമായി കൊണ്ടു പോവാൻ അനുവദിക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
കശ്മീർ വിഷയം ചൂണ്ടിക്കാട്ടി പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യു.എൻ സെക്രട്ടറി ജനറലിനും സുരക്ഷാ സമിതി അധ്യക്ഷനും വീണ്ടും കത്തയച്ചു. മേഖലയുടെ ജനസംഖ്യാപരമായ അടിത്തറയെ മാറ്റുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഇന്ത്യൻ നേതൃത്വം നടത്തുന്നത്. സൗത്ത് ഏഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും കശ്മീർ വിഷയത്തിൽ പരിഹാരം കാണണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഡിസംബർ മുതൽ നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. കശ്മീർ വിഷയത്തിൽ രാജ്യാന്തര ശ്രദ്ധ കിട്ടാതിരിക്കാൻ തെറ്റായ മാർഗങ്ങൾ ഉപയോഗിക്കുകയാണെന്നും ഖുറേഷി കത്തിൽ ആരോപിക്കുന്നു.
അതേസമയം, പാക് വിദേശകാര്യ മന്ത്രിയുടെ കത്തിനോട് ഇന്ത്യൻ അധികൃതർ പ്രതികരിച്ചില്ല. കശ്മീരിൽ നുഴഞ്ഞുകയറ്റവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നത് പാക് ഭരണകൂടമാണന്ന നിലപാടാണ് യു.എൻ അടക്കമുള്ള വേദികളിൽ ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്.
ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി നീക്കിയതിന് ശേഷം സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ കാര്യമായ ഇളവുകൾ വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.