Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിയന്ന ഉടമ്പടി...

വിയന്ന ഉടമ്പടി പാകിസ്​താൻ ലംഘിച്ചുവെന്ന്​ അന്താരാഷ്​ട്ര നീതിന്യായ കോടതി

text_fields
bookmark_border
kulbhushan-jadav
cancel

ന്യൂഡൽഹി: കുൽഭൂഷൻ ജാദവ്​ കേസിൽ പാകിസ്​താനെതിരെ വീണ്ടും അന്താരാഷ്​ട്ര നീതിന്യായ കോടതി. പാകിസ്​താൻ വിയന്ന ഉട മ്പടി ലംഘിച്ചുവെന്ന്​ അന്താരാഷ്​ട്ര നീതി ന്യായ കോടതി അധ്യക്ഷൻ അബ്​ദുൾലഖ്​വി യൂസഫ്​ പറഞ്ഞു. ഐക്യരാഷ്​ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ്​ ഐ.സി.ജെ അധ്യക്ഷൻ ഇക്കാര്യം അറിയിച്ചത്​.

വിയന്ന കരാറിലെ ആർട്ടിക്കൾ 36 പാകിസ്​താൻ ലംഘിച്ചുവെന്നാണ്​ ഐ.സി.ജെയുടെ വിലയിരുത്തൽ. കുൽഭൂഷൻ ജാദവിന്​ വധശിക്ഷ വിധിച്ച നടപടി പാകിസ്​താൻ പുനഃപരിശോധിക്കണമെന്ന്​ അന്താരാഷ്​ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.

ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ചാണ് ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിനെ (49) പാകിസ്​താൻ തടവിലാക്കുന്നത്​ തുടർന്ന്​ അദ്ദേഹത്തിന്​ വധശിക്ഷ വിധിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanworld newsICJmalayalam newsasia-PacificKulbushan jadav
News Summary - Pakistan Violated Vienna Convention-World news
Next Story