അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
text_fieldsജമ്മു: ഇന്ത്യൻ സൈനികന്‍റെ മൃതദേഹം ഛേദിച്ച് വികൃതമാക്കിയതിന് പിന്നാലെ പാകിസ്താൻ സേന വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക് സേന ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. പൂഞ്ച് കൂടാതെ ബിംപെർ ഗാലി, കൃഷ്ണ ഗട്ടി, നൗഷാര സെക്ടറുകളിലും പാക് സേന വെടിവെപ്പ് നടത്തിയതായി റിപ്പോർട്ടുണ്ട്.
പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. പാക് വെടിവെപ്പ് രൂക്ഷമായതോടെ ഇന്ത്യൻ അതിർത്തി രക്ഷാസേന ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, രജൗരി, കെൽ, മച്ചിൽ എന്നിവിടങ്ങളിലാണ് അതിർത്തി രക്ഷാസേന വെടിവെപ്പ് നടത്തിയത്. 120 എം.എം മോട്ടാറുകളും മെഷീൻ ഗണ്ണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇന്ത്യന്‍ സൈനികരിൽ ഒരാളുടെ തല അറുത്ത സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. രാജസ്ഥാനിലെ ഖിർ ജംഖാസ് സ്വദേശി പ്രഭു സിങ് (25) െൻറ മൃതദേഹമാണ് വികൃതമാക്കിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാക് സേന കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ തലയറുക്കുന്നത്.
#WATCH: Ceasefire violation by Pakistan in Manjakote sector of Rajouri district in J&K (visuals deferred by unspecified time). pic.twitter.com/UJhlau06cq
— ANI (@ANI_news) November 23, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.