വലിയ വില നിൽകേണ്ടി വരും; പാകിസ്താന് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്
text_fieldsജമ്മു: ജമ്മുകശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഭീകരാക്രമണങ്ങളിൽ പാകിസ്താന് പങ്കുണ്ടെന്നും ഇത്തരം ആക്രമണങ്ങൾക് അവർ വലിയ വില നൽകേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ അസർ മസ്ഹൂദിന്‍റെ ജെയ്ഷെ മുഹമ്മദ് ആണ്. ഭീകരർക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സൈനിക ക്യാമ്പിലേക്ക് ആയുധാധാരികൾ കടക്കാൻ ശ്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. സൻജ്വാനിലെ ആർമി ക്യാമ്പിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിെൻറ വാർഷികത്തിൽ കശ്മീരിൽ തീവ്രവാദികൾ ആക്രമണങ്ങൾ നടത്തുമെന്ന് ഇൻറലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.