സവർക്കർ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാകിസ്താൻ ഉണ്ടാകുമായിരുന്നില്ല -ഉദ്ദവ് താക്കറെ
text_fieldsമുംബൈ: ഇന്ത്യയുടെ വിഭജന കാലഘട്ടത്തിൽ സവർക്കർ പ്രധാനമന്ത്രിയായിരുന്നെങ്കിൽ പാകിസ്താൻ ഉണ്ടാകില്ലായിരുന്നു വെന്ന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ. സ്വാതന്ത്ര്യം നേടിത്തരുന്നതിനായി 14 വർഷങ്ങൾ ജയിൽവാസം അനുഭവിച്ച സവർക് കറിന് ഭാരത രത്ന പുരസ്കാരം നൽകണമെന്നും ഉദ്ദവ് ആവശ്യെപ്പട്ടു. വിക്രം സമ്പത്ത് എഴുതിയ സവർക്കറിെൻറ ജീവചരിത്രമായ ‘‘സവർക്കർ എക്കോസ് ഫ്രം എ ഫോർഗോറ്റൻ പാസ്റ്റ്’’ എന്ന പുസ്തകത്തിൽ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയോ നെഹ്റുവോ ചെയ്ത കാര്യങ്ങൾ നിരാകരിക്കുന്നില്ല. എങ്കിലും ഇവരുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ രണ്ടിൽ കൂടുതൽ കുടുംബങ്ങൾ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് സജീവമാകുമായിരുന്നു. സർവക്കർ 14 വർഷം ജയിലിൽ കഴിഞ്ഞു. എന്നാൽ 14 മിനിറ്റെങ്കിലും നെഹ്റു ജയിൽവാസം അനുഭവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ധീരൻ എന്നു വിളിക്കുമായിരുന്നുവെന്നും ഉദ്ദവ് താക്കറെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.