Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതായ ഇന്ത്യൻ പൗരനെ...

കാണാതായ ഇന്ത്യൻ പൗരനെ പാക് സൈന്യം തിരിച്ചെത്തിച്ചു

text_fields
bookmark_border
കാണാതായ ഇന്ത്യൻ പൗരനെ പാക് സൈന്യം തിരിച്ചെത്തിച്ചു
cancel

ജ​മ്മു: 15 മാ​സം മു​മ്പ് കാ​ണാ​താ​യ ഇ​ന്ത്യ​ൻ പൗ​ര​നെ പാ​ക് സൈ​ന്യം ഇ​ന്ത്യ​ക്ക് കൈ​മാ​റി. പൂ​ഞ്ചി​ലെ ക​സ്ബ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​വേ​ദ് എ​ന്ന 37കാ​ര​നെ​യാ​ണ് കൈ​മാ​റി​യ​ത്. 2020 ഡി​സം​ബ​റി​ൽ കാ​ണാ​താ​യ ഇ​യാ​ളെ ക​ണ്ടെ​ത്താ​നോ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പാ​ക് സൈ​ന്യ​മാ​ണ് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ഇ​യാ​​ളെ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ അ​റി​യി​ച്ച​ത്.

ജാ​വേ​ദി​നെ കാ​ണാ​താ​യ വി​വ​രം ലോ​ക്ക​ൽ പൊ​ലീ​സി​ൽ​നി​ന്ന് സൈ​ന്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. പൂ​ഞ്ചി​ലെ ഛക്കാ ​ദാ ബാ​ഗി​ൽ പൊ​ലീ​സ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം ജാ​വേ​ദി​നെ ഏ​റ്റു​വാ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India PakistanPakistanindia
News Summary - Pakistani army returns missing Indian national
Next Story