പാക് വ്യോമപാത നിരോധനം: എയർ ഇന്ത്യക്ക് നഷ്ടമായത് കോടികൾ
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാക്കോട്ട് ഭീകരക്യാമ്പ് ആക്രമണത്തെ തുടർന്ന് പാക് വ്യോമപാതയില ൂടെയുള്ള സർവീസുകൾ നിരോധിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് നഷ്ടമായത് കോടികൾ. ഫെബ്രുവരി 27 നാണ് പാകിസ്താ ൻ വ്യോമപാതയിൽ ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് എയർഇന്ത്യ ഗുജറാത്ത് തീരം വഴി അറബികടൽ മറികടന ്നാണ് യൂറോപ്പ് -നോർത്ത് അമേരിക്കൻ സർവീസുകൾ നടത്തിയിരുന്നത്. ഇതുമൂലം മാർച്ച് 16 വരെ 60 കോടിയിലധികം രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
പാക് വ്യോമപാത നിരോധനം യു.എസിലേക്കുള്ള സർവീസുകളെയാണ് ബാധിച്ചത്. വാഷിങ്ടൺ, ന്യൂയോർക്ക്, ന്യൂവാർക്, ചിക്കാഗോ എന്നിങ്ങനെയുള്ള യു.എസ് ഈസ്റ്റ്കോസ്റ്റ് നഗരങ്ങളിലേക്കുള്ള സർവീസുകളുടെ യാത്രാ ദൈർഘ്യം വർധിച്ചതും ഇന്ധനചെലവ് വർധനവുമെല്ലാം എയർ ഇന്ത്യക്ക് ബാധ്യതയായി.
പാകിസ്താനിലൂടെ അല്ലാതെ സർവീസ് നടത്തുേമ്പാൾ ഷാർജയിലോ വിയന്നയിലോ ഇന്ധനം നിറക്കുന്നതിനായി വിമാനങ്ങൾ ഇറക്കേണ്ടി വന്നു. ഇത്തരത്തിൽ ഇന്ധനം നിറക്കുന്നതിനുള്ള ലാൻഡിങ്ങിന് 50 ലക്ഷം രൂപയാണ് എയർ ഇന്ത്യ ചെലവഴിച്ചത്. കൂടാതെ പൊസിഷൻ ക്രൂ, വിയന്നയിൽ എഞ്ചിനിയരെ നിയമിക്കൽ എന്നിവക്കായി 60 കോടിയോളം രൂപയും ചെലവഴിച്ചു. ഇന്ധനം നിറക്കാനുള്ള ലാൻഡിങ് മൂലം വൻ സമയ നഷ്ടമാണ് യാത്രക്കാർക്ക് ഉണ്ടായത്.
എന്നാൽ ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പസഫിക് മാർഗമുള്ള നോൺസ്റ്റോപ് സർവീസ് സാമ്പത്തിക നഷ്ടമോ യാത്രക്കാർക്ക് സമയനഷ്ടമോ ഉണ്ടാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.