ചാരവൃത്തി: പാക് സൈനിക ജനറലിന് ജീവപര്യന്തം
text_fieldsലാഹോർ: ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് പാക് സൈനിക ജനറലിന് ജീവപര്യന്തം തടവ്. ഇതേ കേസിൽ ബ്രിഗേഡിയർക്ക ും സിവിലിയൻ ഓഫീസർക്കും വധശിക്ഷ നൽകാനും പാക് സൈന്യം ഉത്തരവിട്ടു. ലഫറ്റൻറ് ജനറൽ ജാവേദ് ഇഖ്ബാലിനും ജീവപര്യന്തം തടവും വിരമിച്ച ബ്രിഗേഡിയർ രാജാ റിസ്വാൻ, വസീം അക്രം എന്നിവർക്ക് വധശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.
പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ നേതൃത്വത്തിൽ നടത്തിയ വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. രഹസ്യവിവരങ്ങൾ വിദേശ ഏജൻസിക്ക് ചോർത്തി കൊടുത്തുവെന്നതാണ് മൂന്ന് പേർക്കുമെതിരായ കുറ്റം. ലഫറ്റനൻറ് ജനറൽ ജാവേദ് ഇഖ്ബാലിന് 14 വർഷം ജയിലിൽ കഴിയേണ്ടി വരും.
അതേസമയം, ശിക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പാക് സൈന്യം പുറത്ത് വിട്ടിട്ടില്ല. കേസിൻെറ നടപടികൾ തുടങ്ങുന്നതിന് മുമ്പ് രണ്ട് സൈനികരും സർവീസിൽ നിന്ന് വിരമിച്ചോയെന്നതും വ്യക്തമല്ല. സൈനികർക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക കോടതികളും സംവിധാനവും പാകിസ്താനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.