ബാബരി മസ്ജിദ് തകർത്തതിൽ പാക് പങ്ക് അന്വേഷിച്ചില്ലെന്ന് കോടതി
text_fieldsലഖ്നോ: ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസിയുടെ പങ്ക് അന്വേഷിച്ചില്ലെന്ന് സി.ബി.െഎ പ്രത്യേക കോടതി. മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടുള്ള 2300 പേജ് വരുന്ന വിധി ന്യായത്തിലാണ് പാക് പങ്ക് അന്വേഷിക്കാതിരുന്നതിന് സി.ബി.െഎയെ കുറ്റപ്പെടുത്തുന്നത്.
പാക് രഹസ്യാന്വേഷണ വിഭാഗത്തിൽപെട്ട ചിലർ ജനക്കൂട്ടത്തിൽ കയറി ബാബരി മസ്ജിദിന് കേടുപാടുണ്ടാക്കാൻ സാധ്യതയുണ്ടെന്ന പ്രാദേശിക രഹസ്യാന്വേഷണ യൂനിറ്റിെൻറ റിപ്പോർട്ട് സി.ബി.െഎ അന്വേഷിച്ചില്ലെന്നും തള്ളിക്കളഞ്ഞതായും സ്പെഷൽ ജഡ്ജി എസ്.കെ. യാദവ് ചൂണ്ടിക്കാട്ടുന്നു. 1992 ഡിസംബർ രണ്ടിന് പള്ളിയോട് ചേർന്ന മസാറിന് കേടുപാട് പറ്റിയിരുന്നു. സമാധാനാന്തരീക്ഷം തകർത്ത് കർസേവ നിർത്തിവെപ്പിക്കാനുള്ള മുസ്ലിംകളിൽപെട്ട ചിലരുടെ നീക്കമാണിതെന്ന് യു.പി സുരക്ഷ വിഭാഗം എ.ജി ഒപ്പിട്ട രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. പാകിസ്താനിൽനിന്നുള്ള ആയുധം ഡൽഹി വഴി അയോധ്യയിലെത്തിയതായും ഉദ്ദംപൂരിൽ നിന്ന് നൂറോളം സാമൂഹികവിരുദ്ധർ അയോധ്യയിലേക്ക് നീങ്ങിയിട്ടുണ്ടെന്നും വിവരമുണ്ടായിരുന്നു. ഇൗ റിപ്പോർട്ടുകൾ യു.പി പ്രിൻസിപ്പൽ സെക്രട്ടറിക്കും സുരക്ഷ ഏജൻസികൾക്കും കൈമാറുകയും ചെയ്തു.
ഇത്രയും നിർണായകമായ വിവരമുണ്ടായിട്ടും സി.ബി.െഎ അതേ കുറിച്ച് അന്വേഷിച്ചില്ലെന്നാണ് വിധിപ്പകർപ്പിൽ പറയുന്നത്. അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകൾ തള്ളിയാണ് എൽ.കെ അദ്വാനിയടക്കമുള്ള മുഴുവൻ പ്രതിക െളയും കോടതി വെറുതെ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.