പാലമേട് ജല്ലിക്കെട്ടിൽ പരിക്കേറ്റത് 42 പേർക്ക്; ഇന്ന് പോരാട്ടം അളങ്കാനല്ലൂരിൽ
text_fieldsമധുര: പൊങ്കൽ ഉത്സവത്തിന്‍റെ ഭാഗമായി മധുരയിലെ പാലമേടിൽ നടന്ന ജല്ലിക്കെട്ടിൽ പരിക്കേറ്റത് 16 കാണികൾ ഉൾപ്പെടെ 42 പേർക്ക്. 840 കാളകളാണ് ജല്ലിക്കെട്ടിൽ ഭാഗമായത്. ഏറ്റവും കൂടുതൽ കാളകളെ പിടിച്ചുനിർത്തിയയാൾക്കും ഏറ്റവും മികച്ച കാളക്കും കാർ സമ്മാനമായി നൽകി.
കോടതി നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങളോടെയാണ് ജല്ലിക്കെട്ട് തുടങ്ങിയത്. മത്സരം മന്ത്രി പി. മൂർത്തി ഫ്ലാഗ് ഓഫ് ചെയ്തു. കലക്ടർ എം.എസ്. സംഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
14 കാളകളെ പിടിച്ചുനിർത്തി വീരനായ മധുര സ്വദേശി പി. പ്രഭാകരനാണ് മുഖ്യമന്ത്രി നൽകുന്ന കാർ സമ്മാനമായി ലഭിച്ചത്. ഏറ്റവും മികവ് കാട്ടിയ പുതുക്കോട്ടൈയിൽ നിന്നുള്ള കാളയുടെ ഉടമയായ ചിന്നക്കുറുപ്പിന് യുവജനക്ഷേമ വകുപ്പ് നൽകുന്ന കാർ സമ്മാനമായി ലഭിച്ചു.
ജനുവരി 15ന് അവണിയാപുരത്ത് നടന്ന മത്സരത്തിലൂടെയാണ് മധുരയില്‍ ജല്ലിക്കെട്ട് ഉത്സവങ്ങള്‍ക്ക് തുടക്കമായത്. 16നാണ് പാലമേട് ജല്ലിക്കെട്ട്. 17ന് അളങ്കാനല്ലൂർ ജല്ലിക്കെട്ടും നടക്കും. അടുത്ത ആറുമാസത്തോളം തെക്കന്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി ആയിരത്തിലേറെ ജല്ലിക്കെട്ടുകള്‍ അരങ്ങേറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.