പളനിസ്വാമിയുടെ യോഗത്തിൽ 111 എം.എൽ.എമാർ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെ എം.എൽ.എമാരുടെ കണക്കിലെ കളി വീണ്ടും. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച നിയമസഭ കക്ഷി യോഗത്തിൽ 111 എം.എൽ.എമാർ പെങ്കടുത്തു. ഇത് ദിനകരൻ പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. കൂടുതൽ പേർ പളനിസാമി പക്ഷത്തേക്ക് നീങ്ങുമെന്ന സൂചനയാണ് പുതിയ സംഭവവികാസം. ആഗസ്റ്റ് എട്ടിന് പളനിസാമിയും ഒ. പന്നീർസെൽവവും ചേർന്ന് വിളിച്ച യോഗത്തിൽ 75 പേർ മാത്രമാണ് പെങ്കടുത്തത്.ചൊവ്വാഴ്ച യോഗത്തിൽ പെങ്കടുത്ത സാമാജികർ മുഖ്യമന്ത്രിയിൽ വിശ്വാസം രേഖപ്പെടുത്തിയതായി ഫിഷറീസ് മന്ത്രിയും മുതിർന്ന നേതാവുമായ ഡി. ജയകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച പ്രമേയവും പാസാക്കി.
ഇപ്പോൾ തങ്ങൾക്ക് 124 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ജയകുമാർ വ്യക്തമാക്കി. യോഗത്തിൽ പെങ്കടുത്ത 111 പേർക്ക് പുറമെ, ദിനകരൻ പക്ഷത്തെ ഒമ്പത് എം.എൽ.എമാർ പളനിസാമിയെ േഫാണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചിട്ടുണ്ട്. അസുഖം കാരണം യോഗത്തിൽ പെങ്കടുക്കാതിരുന്ന പെരവുറാണി എം.എൽ.എ എം. ഗോവിന്ദരസു പിന്തുണ പ്രഖ്യാപിച്ചു. അണ്ണാ ഡി.എം.കെ ചിഹ്നമായ രണ്ടിലയിൽ മത്സരിച്ച സഖ്യകക്ഷികളുടെ എം.എൽ.എമാരായ എസ്. കരുണാസ് (മുക്കുളത്തൂർ പുലിപ്പടൈ), എം. തമീമുൻ അൻസാരി (മനിതനേയ ജനനായക മക്കൾ കക്ഷി), യു. തനിയരസു (തമിഴ്നാട് കൊങ്കു ഇളൈജ്ഞർ പേരവൈ) എന്നിവരും പിന്തുണ അറിയിച്ചു.
ഇതിെൻറ അടിസ്ഥാനത്തിൽ പളനിസാമി പക്ഷത്ത് 124 പേരുടെ പിന്തുണയുണ്ട്. 234 അംഗ നിയമസഭയിൽ ഭരണകക്ഷിക്ക് 134 എം.എൽ.എമാരാണുള്ളത്. ഒരു സീറ്റ് ഒഴിവാണ്. കേവല ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണയാണ് വേണ്ടത്. വിശ്വാസ വോെട്ടടുപ്പിന് ദിനകരൻ പക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായ ആവശ്യം ഉയരുന്നതിനിടെ ചൊവ്വാഴ്ചത്തെ യോഗത്തിൽ 111 പേരുടെ സാന്നിധ്യമുണ്ടായത് പളനിസാമിക്ക് വലിയ ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.