ഹോളോേകാസ്റ്റ് പരാമർശം; മഹ്മൂദ് അബ്ബാസ് മാപ്പു പറഞ്ഞു
text_fieldsവെസ്റ്റ് ബാങ്ക്: ഹോളോേകാസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ജൂതമത വിശ്വാസികളോട് മാപ്പു പറഞ്ഞു. യൂറോപ്യൻ ജൂതന്മാരെ ഹോളോേകാസ്റ്റിന് വിധേയമാക്കിയത് അവരുടെ സ്വഭാവം കാരണമാണെന്നും മതം കാരണമല്ലെന്നുമായിരുന്നു റാമല്ലയിൽ നടത്തിയ പ്രസംഗത്തിനിടെ അബ്ബാസ് പറഞ്ഞത്.
ഇതോടെ ഫലസ്തീൻ പ്രസിഡൻറ് സെമിറ്റിക്വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. അബ്ബാസിെൻറ കടുത്ത സെമിറ്റിക്വിരുദ്ധതയെ അപലപിക്കാൻ അന്താരാഷ്ട്രസമൂഹത്തോട് താൻ ആവശ്യപ്പെടുകയാണെന്നും നെതന്യാഹു ട്വീറ്റ് ചെയ്തു.
റാമല്ലയിൽ നടന്ന നാലു ദിവസത്തെ ഫലസ്തീൻ നാഷനൽ കൗൺസിലിൽ വെച്ചാണ് അദ്ദേഹം ഹോളോേകാസ്റ്റ് പരാമർശം നടത്തിയത്. പിന്നീട് സെമിറ്റിക് വിരുദ്ധതയെ അപലപിച്ചും ഹോേളാേകാസ്റ്റ് ചരിത്രത്തിലെ ഏറ്റവം നീചമായ കുറ്റകൃത്യമായിരുന്നുവെന്നും അബ്ബാസിെൻറ ഒാഫിസിൽനിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ തിരുത്തുകയായിരുന്നു.
പി.എൻ.സിയിൽ നടത്തിയ പരാമർശത്തിൽ ജൂതമത വിശ്വാസികളിൽ പ്രയാസമുണ്ടാക്കിയെങ്കിൽ അവരോട് മാപ്പു ചോദിക്കുന്നതായും മനഃപൂർവമായല്ല അത്തരമൊരു പരാമർശം നടത്തിയതെന്നും ഇതര ഏകദൈവ വിശ്വാസത്തെപോലെ ജൂത വിശ്വാസത്തെ പൂർണമായും ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.