ഡൽഹിയിൽ ഫലസ്തീൻ ഐക്യദാർഢ്യം; എസ്.ഐ.ഒ, ഫ്രറ്റേണിറ്റി നേതാക്കളുൾപ്പെടെ വിദ്യാർഥികൾ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനുനേരെ പൊലീസ് നടപടി. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥി നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ. റമീസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ആസിം ഖാൻ, എസ്.ഐ.ഒ ദേശീയ സെക്രട്ടറിമാരായ ഇമ്രാൻ ഹുസ്സൈൻ, സുഹൈൽ ശൈഖ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എസ്.ഐ.ഒയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും സംയുക്തമായാണ് ജന്തർ മന്ദറിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയത്. നൂറുകണക്കിനു വിദ്യാർഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഐക്യദാർഢ്യ റാലിയെ നേരിടാൻ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്.
പരിപാടി ആരംഭിച്ചതിനു പിന്നാലെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. വിദ്യാർഥിനികൾക്ക് ഉൾപ്പെടെ മർദനമേറ്റു. അറസ്റ്റ് ചെയ്തവരെ ജാഫർപൂർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.