മലയാളി വൈദികെൻറ അനധികൃത വൃദ്ധസദനത്തിൽ ഒരു മാസത്തിനിടെ മരിച്ചത് 60 പേർ
text_fieldsചെന്നൈ: ദുരൂഹ മരണങ്ങളും അവയവകച്ചവടവും നടക്കുന്നുവെന്ന ആരോപണങ്ങളെ തുടർന്ന് തമിഴ്നാട്ടിൽ കാഞ്ചീപുരം ഉത്തിരമേരൂർ പാളേശ്വരത്ത് മലയാളി വൈദികൻ നടത്തിവന്ന അനധികൃത വൃദ്ധസദനം അടച്ചുപൂട്ടി. അന്തേവാസികളെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി. റോമൻ കത്തോലിക്ക സഭ വൈദികനായ എറണാകുളം സ്വദേശി ഫാ. ആർ.വി. തോമസാണ് സെൻറ് ജോസഫ്സ് വൃദ്ധസദനത്തിെൻറ ചുമതല വഹിച്ചിരുന്നത്. ഒരുമാസത്തിനിടെ 60 പേരാണ് ഇവിടെ മരിച്ചത്.
ഏഴ് വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തോട് ചേർന്ന് അനുതിയില്ലാതെ നിർമിച്ച കല്ലറയിൽ 1,600 പേരുടെ മൃതദേഹം സംസ്കരിച്ചിട്ടുണ്ടെന്ന് റവന്യൂ, പൊലീസ്, സാമൂഹിക ക്ഷേമ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘം സർക്കാറിന് റിപ്പോർട്ട് നൽകി. അടക്കം ചെയ്യുന്നവരുടെ അസ്ഥികൾ സ്വകാര്യ ആശുപത്രികളിലേക്ക് പഠനാവശ്യത്തിനും മറ്റുചില േകന്ദ്രങ്ങളിലേക്കും കടത്തിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. അവയവങ്ങൾ വിദേശത്തേക്ക് കടത്തുന്ന റാക്കറ്റുമായി നടത്തിപ്പുകാർക്ക് ബന്ധമുണ്ടെന്നാരോപിച്ച് നാട്ടുകാർ സമരത്തിലാണ്. 2014 നുശേഷം വൃദ്ധസദനത്തിെൻറ അനുമതി പുതുക്കിയതിലും ക്രമക്കേട് നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.