പാൽഘർ: അർണബിന് വീണ്ടും സമൻസ്
text_fieldsമുംബൈ: പാൽഘറിൽ രണ്ട് നാടോടി സന്യാസിമാരെ ആൾകൂട്ടം ആക്രമിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഇരു വിഭാഗങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിക്കുംവിധം ചാനൽ ചർച്ച നടത്തിയതിന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് മുംബൈ പൊലീസിെൻറ സമൻസും കാരണം കാണിക്കൽ നോട്ടീസും.
വെള്ളിയാഴ്ച വർളി, അഡീഷനൽ കമീഷണർക്ക് മുമ്പാകെ ഹാജരാകാൻ നിർദേശിച്ച പൊലീസ് എന്തുകൊണ്ട് നല്ലനടപ്പിന് ധാരണപത്രം നൽകിക്കൂടെന്നതിന് കാരണം ബോധിപ്പിക്കാനും ആവശ്യപ്പെട്ടു.
ലോക്ഡൗൺ സമയത്ത് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ കുടിയേറ്റ തൊഴിലാളികൾ തടിച്ചുകൂടിയ സംഭവത്തിലും പ്രകോപനപരമായ ചർച്ച നടത്തിയതിന് അർണബിന് എതിരെ കേസെടുത്തിരുന്നു.
ഇൗ രണ്ട് കേസിലും നേരത്തെ പൊലീസ് അർണബിനെ ചോദ്യം ചെയ്യുകയുമുണ്ടായി. പ്രേക്ഷകർക്കും റേറ്റിങ് ഏജൻസി ജീവനക്കാർക്കും പണം നൽകി റിപ്പബ്ലിക് ടിവി ടി.ആർ.പി റേറ്റിങ് പെരുപ്പിച്ചെന്ന് കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.