Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​ കേസ്​:...

മയക്കുമരുന്ന്​ കേസ്​: തന്നെ കുടുക്കിയത്​ ബി.ജെ.പി നേതാവെന്ന്​ യുവമോർച്ച സെക്രട്ടറി പമേല ഗോസ്വാമി

text_fields
bookmark_border
Pamela Goswami drugs case: Bengal
cancel

കൊൽക്കത്ത: മയക്കുമരുന്ന്​ കേസിൽ യുവമോർച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമി അറസ്റ്റിലായ സംഭവത്തിൽ വഴിത്തിരിവ്​. തന്നെ കുടുക്കിയത്​ ബി.ജെ.പി നേതാവ്​ രാകേഷ്​ സിങാണെന്നാണ്​ പമേലയുടെ വാദം. ഇതിന്‍റെ അടിസ്​ഥാനത്തിൽ രാകേഷ്​ സിങിനേയും പൊലീസ്​ അറസ്റ്റ്​ചെയ്​തു. ബി.ജെ.പിയുടെ സംസ്​ഥാനസമിതി അംഗമാണ്​ രാകേഷ്​ സിങ്​. പമേല ഗോസ്വാമിയാക​ട്ടെ യുവമോർച്ച സംസ്​ഥാന ജനറൽ സെക്രട്ടറിയും.


രാകേഷ്​ സിങിന്​ അടുത്ത ബന്ധമുള്ള മറ്റൊരു മുതിർന്ന ബി.ജെ.പി നേതാവും ഗൂഢാലോചനയിൽ ഭാഗമാണെന്നും പമേല കൊൽക്കത്ത ​െപാലീസിനോട്​ വെളിപ്പെടുത്തിയിട്ടുണ്ട്​. സംഭവത്തിൽ സി.ഐ.ഡി അന്വേഷണം വേണമെന്നും പമേല ആവശ്യപ്പെട്ടു. പമേല ഗോസ്വാമി മയക്കുമരുന്നുമായി കൊൽക്കത്തയിലാണ്​ അറസ്റ്റിലായത്​. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പമേലയുടെ കൈവശം 100 ഗ്രാം കൊക്കൈയിനാണ്​ ഉണ്ടായിരുന്നതെന്നാണ്​ വിവരം​. കാറിലെ സീറ്റിനടിയിൽ നിന്നും ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നുമാണ്​ മയക്കുമരുന്ന്​ പിടിച്ചെടുത്തത്.


10ലക്ഷത്തോളം വിലവരുന്ന മയക്കമരുന്നാണ്​ ഗോസ്വാമിയുടെ കൈയിൽ നിന്ന്​ പിടിച്ചെടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു. ജാമ്യമില്ല വകുപ്പ്​ പ്രകാരമാണ്​ യു​വമോർച്ച നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്​. ഇവരുടെ സുഹൃത്ത്​ പ്രോബിർ കുമാർ ദേയും ഒരു സുരക്ഷാ ജീവനക്കാരും പിടിയിലായിരുന്നു​. പമേല മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന്​ പൊലീസ്​ വാഹനം തടഞ്ഞ്​ പരിശോധിക്കുകയായിരുന്നു. കൊൽക്കത്തയിലെ അലിപോര ഏരിയയിൽ എൻ.ആർ അവന്യുവിന്​ സമീപമായിരുന്നു കാർ തടഞ്ഞ്​ പരിശോധന നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leaderDrugs CasePamela GoswamiRakesh Singh
Next Story