പാമോയിൽ ഇറക്കുമതി തീരുവ കുറച്ചു; വെളിച്ചെണ്ണക്ക് ദോഷം
text_fieldsന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള പാമോയിലിെൻറ ഇറക്കുമതിച്ചുങ്കം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് വെളിച്ചെണ്ണ, നാളികേര വിപണിക്ക് ദോഷം ചെയ്യും.
ശുദ്ധീകരിച്ചതും അല്ലാത്തതുമായ പാമോയിലിെൻറ ഇറക്കുമതി തീരുവയാണ് ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിെൻറ ഭാഗമായി പുതുവത്സര ദിനത്തിൽ കുറച്ചത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിൽപെടുന്ന മലേഷ്യ, ഇന്തോനേഷ്യ അടക്കം എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതി തീരുവയാണ് കുറച്ചത്.
മലേഷ്യയിൽനിന്നുള്ള ശുദ്ധീകരിച്ച പാമോയിലിെൻറ തീരുവ ഒമ്പതു ശതമാനം കുറച്ച് 45 ശതമാനമാക്കി. ഇന്തോനേഷ്യയിൽ നിന്നും മറ്റ് ആസിയാൻ രാജ്യങ്ങളിൽനിന്നുമാണെങ്കിൽ 50 ശതമാനം. ഏറ്റവും കൂടുതൽ പാമോയിൽ ഉൽപാദിപ്പിക്കുന്നത് ഇന്തോനേഷ്യയും മലേഷ്യയുമാണ്. ഇന്ത്യയാണ് ഏറ്റവും വലിയ ഇറക്കുമതിക്കാർ.
വ്യവസായികളുടെ താൽപര്യം മുൻനിർത്തിയാണ് പാമോയിലിെൻറ വില കുറച്ചത്. എന്നാൽ, കേരളത്തിലും മറ്റും ഗാർഹിക ഉപയോഗത്തിന് വലിയ തോതിൽ പാമോയിൽ ഉപയോഗിക്കുന്നുണ്ട്. പാമോയിലിെൻറ വില കുറയുന്നത് വെളിച്ചെണ്ണയുടെ ഡിമാൻറ് കുറക്കും; കേര വിപണിയെ ബാധിക്കും.
ഇപ്പോൾ തന്നെ വിലത്തകർച്ച നേരിടുകയാണ് കേരകർഷകർ. നാളികേരത്തിെൻറ മിനിമം താങ്ങുവില ക്വിൻറലിന് 2000 രൂപ കണ്ട് വർധിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. വിലത്തകർച്ചയുടെ ആഘാതത്തിൽ നിൽക്കുന്ന കർഷകന് അത് ആശ്വാസം പകരുന്നില്ല. അതിനൊപ്പമാണ് വ്യവസായികൾക്കുവേണ്ടി പാമോയിൽ ഇറക്കുമതി തീരുവ കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.