57 മണിക്കൂറിനു ശേഷം പാംപോറില്‍ ഏറ്റുമുട്ടൽ അവസാനിച്ചു; രണ്ടു ഭീകരരെ വധിച്ചു
text_fields
ശ്രീനഗര്‍: ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പാംപോറിലെ സര്‍ക്കാര്‍ മന്ദിരത്തില്‍ നുഴഞ്ഞുകയറിയ ഭീകരരെ തുരത്താനുള്ള സൈനിക നടപടി അവസാനിച്ചു.
വെടിവെപ്പില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഇ.ഡി.ഐ) എന്ന ബഹുനിലക്കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരെ മോര്‍ട്ടാറുകളും റോക്കറ്റുകളും ഉപയോഗിച്ചാണ് സൈന്യം നേരിട്ടത്. കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ മൃതദേഹം കണ്ടെടുത്തതായി സൈനിക അധികൃതര്‍ പറഞ്ഞു.
സൈനിക നടപടി 60 മണിക്കൂര്‍ നീണ്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭീകരര്‍ കെട്ടിടത്തില്‍ പ്രവേശിച്ചത്. കെട്ടിടത്തിന്‍െറ ഒരു ഭാഗത്ത് പ്രവേശിക്കാന്‍ സൈന്യത്തിന് കഴിഞ്ഞെങ്കിലും ഒരു ഭീകരന്‍കൂടി ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തില്‍ കരുതലോടെയായിരുന്നു മുന്നേറ്റം. നിരവധി ആയുധങ്ങള്‍ കണ്ടത്തെി.
വെടിയുണ്ടകളേറ്റ് കോണ്‍ക്രീറ്റ് കെട്ടിടം ഏറക്കുറെ തകര്‍ന്നു. 60 മുറികളും 60 ബാത്റൂമുകളുമുണ്ടായിരുന്നതുകൊണ്ടാണ് സൈനിക നടപടി ഇത്ര നീണ്ടുപോയതെന്ന് സൈനിക വക്താവ് പറഞ്ഞു. 50 റോക്കറ്റുകളും മെഷീന്‍ഗണ്ണുകളും നൂറുകണക്കിന് ഗ്രനേഡുകളും ഭീകരരെ തുരത്താന്‍ ഉപയോഗിച്ചു. കനത്ത ഷെല്ലാക്രമണവുമുണ്ടായിരുന്നു. സൈന്യത്തിലെ എലൈറ്റ് പാരാ കമാന്‍ഡോകളും ഭീകരരെ നേരിടാന്‍ രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ കെട്ടിടം ഭീകരര്‍ ലക്ഷ്യമാക്കിയിരുന്നു. അന്ന് സൈനിക നടപടിയില്‍ മൂന്നു ഭീകരരും അഞ്ചു സൈനികരും കൊല്ലപ്പെട്ടിരുന്നു. അതിനിടെ, കുപ്വാര ജില്ലയിലെ ടാങ്ധര്‍ സെക്ടറില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തി. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.