പാൻ-ആധാർ ബന്ധിപ്പിക്കൽ: സമയ പരിധി ജൂൺ 30 വരെ നീട്ടി
text_fieldsന്യൂഡൽഹി: പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. മാർച്ച് 31 വരെയായിരുന്നു നേരത്തെ സമയം നൽകിയിരുന്നത്. ആധാറും പാൻകാർഡും ബന്ധിപ്പിക്കുന്നതിൽ പലയിടങ്ങളിലും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കാലാവധി ദീർഘിപ്പിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനല്‍കിയത്.
ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി അഞ്ചാം തവണയാണ് നീട്ടുന്നത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും തുടർന്ന് 1000 രൂപയും പിഴയും ഏര്‍പ്പെടുത്തി. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കാൻ 1000 രൂപ പിഴ നല്‍കണം.
www.incometax.gov.in എന്ന വെബ്സൈറ്റിൽ ക്വിക് ലിങ്ക്സിന് കീഴിലുള്ള ‘ലിങ്ക് ആധാർ സ്റ്റാറ്റസ്’ എന്ന ഓപ്ഷനിൽ പോയി ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും. ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും. ബന്ധിപ്പിക്കാത്തവർക്ക് ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഇതിനുള്ള നടപടി പൂർത്തീകരിക്കാം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.